എറണാകുളം : താനൂർ കസ്റ്റഡി കൊലപാതക കേസിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി (HC On Tanur Custody Murder). കേസന്വേഷണം ഉടൻ സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു (HC asked CBI to Take Over Tanur custody Murder). ക്രൈംബ്രാഞ്ച് (Crime Branch) കേസ് ഡയറിയടക്കമുള്ള രേഖകൾ ഒരാഴ്‌ചയ്ക്കുള്ളിൽ സിബിഐക്ക് കൈമാറണം. കേസന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും പൊലീസ് മേധാവിക്ക് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശം നൽകി.
HC On Tanur Custody Murder : താനൂര്‍ കസ്റ്റഡി കൊലപാതകം; കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി - Thamir Jifrys Family Demanded CBI Enquiry
Thamir Jifrys Family Demanded CBI Enquiry : കേസ് സിബിഐക്ക് വിടാൻ സർക്കാർ നേരത്തെ തീരുമാനിച്ചെങ്കിലും നടപടികൾ മുന്നോട്ടു പോയിരുന്നില്ല. തുടർന്ന് താമിർ ജിഫ്രിയുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Published : Sep 8, 2023, 2:18 PM IST
താമിര്‍ ജിഫ്രിയുടെ (Thamir Jifry) സഹോദരന്‍ ഹാരിസ് ജിഫ്രി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണന്‍ അധ്യക്ഷനായ ബഞ്ചിന്‍റെ ഉത്തരവ്. കേസ് സിബിഐക്ക് വിടാൻ സർക്കാർ നേരത്തെ തീരുമാനിച്ചെങ്കിലും നടപടികൾ മുന്നോട്ടു പോയിരുന്നില്ല. തുടർന്ന് താമിർ ജിഫ്രിയുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്‌തികരമല്ലെന്നും മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ (Malappuram district police chief) നേതൃത്വത്തിൽ കേസ് അട്ടിമറിക്കാനാണ് ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതെന്നും അതിനാൽ സർക്കാർ പ്രഖ്യാപിച്ച സിബിഐ അന്വേഷണം ഉടനടി ആരംഭിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.
കേസിലെ സാക്ഷികളായ പൊലീസുകാരെയും താമിർ ജിഫ്രിയോടൊപ്പം കസ്റ്റഡിയിലെടുത്തവരെയും ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ സ്വാധീനിക്കാനുള്ള ശ്രമങ്ങളുണ്ട്. നിർണായകമായ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ലഹരി കേസിൽ താനൂർ പൊലീസ് പിടികൂടിയ അഞ്ച് പേരില്‍ ഒരാളായ മമ്പുറം മൂഴിക്കൽ സ്വദേശി താമിർ ജിഫ്രി ഓഗസ്റ്റ് ഒന്നിന് പുലർച്ചെയായിരുന്നു കസ്റ്റഡി മർദനത്തിനിടെ കൊല്ലപ്പെട്ടത്. പൊലീസിന്‍റെ ക്രൂര മർദനമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലടക്കം വ്യക്തമായിരുന്നു.