കേരളം

kerala

ETV Bharat / state

HC On Supplyco Paddy Procurement | നെല്ല് സംഭരണം : ഒരു മാസത്തിനകം കര്‍ഷകരുടെ കുടിശ്ശിക നല്‍കണമെന്ന് സപ്ലൈകോയോട് ഹൈക്കോടതി

Government Owes Crores Of Rupees | കോടിക്കണക്കിന് രൂപയാണ് നെല്ല് സംഭരിച്ച വകയിൽ സർക്കാർ കർഷകർക്ക് നൽകാനുള്ളത്. ഭാഗികമായി തുക ലഭിച്ചവരും ഒരു രൂപ പോലും കിട്ടാത്ത കർഷകരും ഇതിലുൾപ്പെടുന്നു

Etv Bharat HC On Supplyco Paddy Procurement  High Court of Kerala  Supplyco  Justice Devan Ramachandran  Supplyco Paddy Procurement  സപ്ലൈകോ നെല്ല് സംഭരണം  നെല്ല് സംഭരിച്ച വകയിലുള്ള കുടിശിക  ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍
HC On Supplyco Paddy Procurement- Orders To Pay Farmers Dues Within One Month

By ETV Bharat Kerala Team

Published : Sep 27, 2023, 9:04 PM IST

കൊച്ചി : കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച വകയിലുള്ള കുടിശ്ശിക ഒരു മാസത്തിനകം വിതരണം ചെയ്യണമെന്ന് സപ്ലൈകോയ്ക്ക് ഹൈക്കോടതിയുടെ നിർദേശം (HC On Supplyco Paddy Procurement- Orders To Pay Farmers Dues). കുടിശ്ശിക ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഒരുകൂട്ടം കർഷകരുടെ ഹർജികളിലാണ് കോടതി നടപടി.

ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് (Justice Devan Ramachandran) നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ള കുടിശ്ശിക തുക ഒരു മാസത്തിനുള്ളിൽ കൊടുത്തുതീർക്കാൻ സപ്ലൈകോയ്ക്ക് നിർദേശം നൽകിയത്. തുക നൽകിയതിന്‍റെ വിശദാംശങ്ങൾ അടങ്ങിയ നടപടി റിപ്പോർട്ട് ഒക്ടോബർ 30നകം സമർപ്പിക്കണമെന്നും ഹൈക്കോടതി (High Court of Kerala) ഇടക്കാല ഉത്തരവില്‍ ആവശ്യപ്പെട്ടു.

പണം നൽകാനുളള ഉത്തരവാദിത്തത്തില്‍ നിന്ന് സപ്ലൈകോയ്ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും കോടതി വ്യക്തമാക്കി. തുക ബാങ്ക് വഴി കൊടുക്കാമെന്ന നിലപാട് സപ്ലൈകോയ്ക്ക് കർഷകരുടെ മുന്നിലേക്ക് വയ്ക്കാം‌. പക്ഷേ ബാങ്കിടപാട് കഴിയില്ലെന്ന് കർഷകർ നിലപാടെടുത്താൽ തുക കൊടുക്കാനുള്ള ഉത്തരവ് സപ്ലൈകോ ഏതുവിധേനയും നടപ്പാക്കണമെന്നും കോടതി നിർദേശം നൽകി.

Also Read:Farmers Will Get The Remaining Amount Within Days നെല്ല് സംഭരണം: കർഷകർക്ക് ലഭിക്കാനുള്ള ബാക്കി തുക ദിവസങ്ങൾക്കുള്ളിൽ നല്‍കുമെന്ന് സപ്ലൈകോ

കോടിക്കണക്കിന് രൂപയാണ് നെല്ല് സംഭരിച്ച വകയിൽ സർക്കാർ കർഷകർക്ക് നൽകാനുള്ളത്. ഭാഗികമായി തുക ലഭിച്ചവരും ഒരു രൂപ പോലും കിട്ടാത്ത കർഷകരും ഇതിലുൾപ്പെടുന്നു. ഈ സാഹചര്യത്തിലാണ് കർഷകർ ഹൈക്കോടതിയെ സമീപിച്ചത്.

ABOUT THE AUTHOR

...view details