കേരളം

kerala

ETV Bharat / state

ശബരിമല റിട്ട് ഹർജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റില്ല - രഞ്ജൻ ഗോഗോയി

സംസ്ഥാന സർക്കാരിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി. ശബരിമല വിഷയത്തിൽ മൂന്നംഗ നിരീക്ഷണ സമിതിയെ നിയോഗിച്ച ഹൈക്കോടതി നടപടി പുഃനപരിശോധിക്കണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല

ഹൈക്കോടതി

By

Published : Mar 25, 2019, 12:16 PM IST

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി. ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ മൂന്നംഗ നിരീക്ഷണ സമിതിയെ നിയോഗിച്ച ഹൈക്കോടതി നടപടി പുഃനപരിശോധിക്കണമെന്ന സർക്കാരിന്‍റെ ആവശ്യവും സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ചിന്‍റേതാണ് തീരുമാനം.

മണ്ഡല കാലത്തെ നിരോധനാജ്ഞ ചോദ്യം ചെയ്തും യുവതീ പ്രവേശനത്തെ എതിർത്തുമുള്ള 32 ൽ പരം ഹർജികളാണ് ഹൈക്കോടതിയിലുളളത്. കഴിഞ്ഞ ഡിസംബർ 3 നാണ് ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. മൂന്ന് മാസത്തിന് ശേഷമാണ് കോടതി ഈ ആവശ്യം പരിഗണിച്ചത്. ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചതിനെതിരെയുളള പുഃനപരിശോധനാ ഹർജികള്‍ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ശബരിമലയിലെ സാഹചര്യങ്ങൾ മാറിയെന്നും വിധിയെ സ്വീകരിക്കുന്നുവെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രതികരണം.


ABOUT THE AUTHOR

...view details