കേരളം

kerala

ETV Bharat / state

HC On KTU Ex VC Ciza Thomas Case : കെടിയു മുന്‍ വിസി സിസ തോമസിനെതിരായ സര്‍ക്കാരിന്‍റെ കാരണം കാണിക്കല്‍ നോട്ടിസ് ഹൈക്കോടതി റദ്ദാക്കി - സിസ തോമസ്

KTU Ex VC Ciza Thomas : കെടിയു വിസി സ്ഥാനം ഏറ്റെടുത്തതിനാലാണ് സര്‍ക്കാര്‍ സിസ തോമസിന് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്

HC On KTU Ex VC Ciza Thomas Case  Ciza Thomas and government issues  KTU Ex VC Ciza Thomas  Ciza Thomas  കെടിയു മുന്‍ വിസി  സിസ തോമസിന് കാരണം കാണിക്കല്‍ നോട്ടിസ്  കെടിയു മുൻ വൈസ് ചാന്‍സലര്‍  സിസ തോമസ്  ഹൈക്കോടതി
HC On KTU Ex VC Ciza Thomas Case

By ETV Bharat Kerala Team

Published : Oct 20, 2023, 1:02 PM IST

Updated : Oct 20, 2023, 1:35 PM IST

എറണാകുളം : കെടിയു മുൻ വൈസ് ചാന്‍സലര്‍ സിസ തോമസിനെതിരായ സർക്കാരിന്‍റെ കാരണം കാണിക്കൽ നോട്ടിസും തുടർ നടപടികളും ഹൈക്കോടതി റദ്ദാക്കി (HC On KTU Ex VC Ciza Thomas Case). സിസ തോമസ് (KTU Ex VC Ciza Thomas) നൽകിയ ഹർജി അനുവദിച്ചാണ് കോടതി ഇടപെടൽ. അനുമതിയില്ലാതെ കെടിയു വിസി സ്ഥാനം ഏറ്റെടുത്തതിലായിരുന്നു സർക്കാരിന്‍റെ കാരണം കാണിക്കൽ നോട്ടിസ്.

അനുമതി ഇല്ലാതെ കെടിയു വിസി സ്ഥാനം ഏറ്റെടുത്തതിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചു എന്നാരോപിച്ചായിരുന്നു സിസ തോമസിന് കാരണം കാണിക്കൽ നോട്ടിസ് അയച്ച് അച്ചടക്ക നടപടികളിലേക്ക് സർക്കാർ കടന്നത് ( Ciza Thomas and government issues). എന്നാൽ ഈ നോട്ടിസ് നിയമപരമായി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സിസ തോമസിന് എതിരായ സർക്കാരിന്‍റെ കാരണം കാണിക്കൽ നോട്ടിസും തുടർ നടപടികളും റദ്ദാക്കുകയായിരുന്നു.

അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെതിരെ സിസ തോമസ് നൽകിയ ഹർജി അനുവദിച്ചാണ് കോടതി ഇടപെടൽ. നേരത്തെ നോട്ടിസ് ചോദ്യം ചെയ്‌ത് അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സിസ സമീപിച്ചിരുന്നെങ്കിലും നടപടികളുമായി മുന്നോട്ടുപോകാമെന്നായിരുന്നു ട്രിബ്യൂണൽ ഉത്തരവ്. അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് സിസയുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുവദിച്ചിട്ടുള്ളത്.

സർവകലാശാല ചാൻസലറായ ഗവർണർ വിസിയായി സിസയെ നിയമിച്ചത് യൂണിവേഴ്‌സിറ്റി, യുജിസി ചട്ടങ്ങൾക്ക് അനുസരിച്ചാണെന്നും ആയതിനാൽ ഹർജിക്കാരിക്കെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്നും കോടതി വിലയിരുത്തി. സിസ തോമസിന് സർക്കാർ നൽകിയ കുറ്റാരോപണ മെമ്മോയും ഹൈക്കോടതി ഉത്തരവോടെ റദ്ദാകും. മുതിർന്ന അഭിഭാഷകൻ, ജോർജ് പൂന്തോട്ടം, അഭിഭാഷകരായ നവനീത് കൃഷ്‌ണൻ, നിഷ ജോർജ് എന്നിവർ സിസ തോമസിന് വേണ്ടി ഹാജരായി.

സർക്കാർ നൽകിയ പേരുകൾ തള്ളിയാണ് ഗവർണർ സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസിനെ നിയമിച്ചത്. താത്‌കാലിക വിസിയെ നിയമിക്കാനുള്ള അധികാരം സർക്കാരിനാണെന്നും ഉദ്ദേശശുദ്ധിയിൽ സംശയമില്ലാത്തതിനാലും സിസ തോമസിന് പുതിയ സാങ്കേതിക സർവകലാശാല വിസിയായി തുടരാമെന്നും
ഫെബ്രുവരിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞിരുന്നു. ഇതിനിടെ ഫെബ്രുവരിയിൽ സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്‌ടർ സ്ഥാനത്തുനിന്ന് സർക്കാർ നീക്കുകയും പകരം മുൻ വിസി എം എസ് രാജശ്രീയെ നിയമിക്കുകയും ചെയ്‌തു.

മാർച്ച് 31ന് വിരമിക്കാൻ ഇരിക്കെയാണ് സ്ഥാനത്തുനിന്നും നീക്കിയത്. പകരം നിയമനം നൽകിയില്ലെങ്കിലും സിസ തോമസിനെതിരെ സാങ്കേതിക പ്രശ്‌നങ്ങൾ ഉയരാൻ സാധ്യത ഉള്ളതിനാൽ നിയമനം തിരുവനന്തപുരത്ത് തന്നെയാവണമെന്ന് ട്രിബ്യൂണൽ മാർച്ച് ഒന്നിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് സിസ തോമസിനെ ബാര്‍ട്ടണ്‍ ഹില്‍ ഗവ എഞ്ചിനീയറിങ് കോളജ് പ്രിന്‍സിപ്പലായി സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു.

സാങ്കേതിക ജോയിന്‍റ് ഡയറക്‌ടറായിരിക്കുമ്പോഴായിരുന്നു സിസ തോമസിന് ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ് ഖാന്‍ കെടിയു വൈസ്‌ ചാന്‍സലര്‍ ചുമതല നല്‍കുന്നത്. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് രാജശ്രീക്ക് കെടിയു വൈസ്‌ ചാന്‍സലര്‍ സ്ഥാനം നഷ്‌ടപ്പെടുകയായിരുന്നു. കെടിയുവിലെ താത്‌കാലിക വൈസ്‌ ചാന്‍സലര്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച പേര് തള്ളിയാണ് ഗവര്‍ണര്‍ സിസ തോമസിന് ചുമതല നല്‍കുന്നത്.

Last Updated : Oct 20, 2023, 1:35 PM IST

ABOUT THE AUTHOR

...view details