എറണാകുളം :പ്രതികളെ ഉദ്യോഗസ്ഥർ ജയിലിൽ മർദിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അധികൃതരുടെ കായികബലം കാണിക്കാനുള്ള സ്ഥലമല്ല ജയിലുകളെന്നും ഹൈക്കോടതി. വ്യത്യസ്‌ത സ്വഭാവത്തിലുള്ള പ്രതികൾ ജയിലിലുണ്ടാകും. എന്നാൽ അത്തരക്കാരെ ക്ഷമയോടെ നേരിടണമെന്നും ജസ്‌റ്റിസ് പി.വി കുഞ്ഞികൃഷ്‌ണൻ വ്യക്തമാക്കി (HC ON Beating Of accused In Jail By Official Is Not Acceptable) .
വിയ്യൂർ ജയിലിൽ ഉദ്യോഗസ്ഥർ മർദിച്ചെന്നാരോപിച്ച് രണ്ട് പ്രതികൾ സമർപ്പിച്ച ഹർജിയിലെ ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം. സ്വയം നവീകരിക്കാനാണ് പ്രതികളെ ജയിലുകളിൽ അയക്കുന്നതെന്ന് ഉദ്യോഗസ്ഥർ ഓർക്കണമെന്നും സിംഗിൾ ബഞ്ച് ചൂണ്ടിക്കാട്ടി.
ALSO READ:High Court On Living Together Case : നിയമപരമല്ലാത്ത വിവാഹ ഉടമ്പടിയില്‍ കഴിയുന്നവരെ ഭാര്യാഭർത്താക്കന്മാരായി കാണാനാകില്ല : ഹൈക്കോടതി
വിയ്യൂർ ജയിലിലെ മർദ്ദന വിഷയം അന്വേഷിക്കാൻ ക്രൈം എഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട് .ആവശ്യമെങ്കിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കാം. വിയ്യൂർ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള സംഘം മർദിച്ചെന്നായിരുന്നു പരാതി. സെപ്റ്റംബർ 5 നായിരുന്നു മർദനം നടന്നത്.
ALSO READ:സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് സര്‍ക്കാര്‍, രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
സർക്കാറിനെ വിമർശിച്ച് കോടതി :സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്നും കെടിഡിഎഫ്‌സിയുടെ (Kerala Transport Development Finance Corporation Ltd) സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കാനാകില്ലെന്നും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി സർക്കാർ. എന്നാൽ സര്‍ക്കാറിന്‍റെ സത്യവാങ്മൂലത്തെ കടുത്ത ഭാഷയില്ലാണ് ഹൈക്കോടതി വിമര്‍ശിച്ചത്.
നാടിനെ മോശമാക്കുന്നതാണ് സര്‍ക്കാറിന്‍റെ സത്യവാങ്‌മൂലമെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാറായോയെന്നും പരിഹസിച്ചു. ഇത്തരമൊരു അവസ്ഥ സംസ്ഥാനത്തുണ്ടായാല്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം കോടതിക്കുണ്ടെന്നും വ്യക്തമാക്കി.
ഇതിന് പിന്നാലെ ഭരണഘടന വായിച്ചിട്ടുണ്ടോയെന്ന് കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചിരുന്നു. കെടിഡിഎഫ്‌സിയിലെ നിക്ഷേപം തിരികെ ആവശ്യപ്പെട്ട് കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ലക്ഷ്‌മി നാഥ് ട്രേഡ് ലിങ്ക്സ് നൽകിയ ഹർജിയിൽ അധിക സത്യവാങ്മൂലം നൽകാനും കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട് (State In Huge Economic Crisis).
ALSO READ:ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് വേണ്ടെന്ന് ഹൈക്കോടതി...
വെടിക്കെട്ട് നടത്തുന്നതിന് നിരോധനം:സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി ഉത്തരവ്. വെടിക്കെട്ട് നടക്കുന്നില്ലായെന്ന് അതാത് ജില്ല കലക്‌ടർമാർ ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവിൽ പറഞ്ഞു. ജസ്‌റ്റിസ് അമിത് റാവലിന്‍റെ ബെഞ്ചാണ് നിർദേശിച്ചത് (Fire Workers Ban Worship Places Temples Kerala HC).
അതേസമയം ഇടക്കാല ഉത്തരവ് ലംഘിച്ച് വെടിക്കെട്ട് നടത്തിയാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മരട് വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് സംസ്ഥാനത്തെ മുഴുവൻ ആരാധനാലയങ്ങൾക്കും ബാധകമാകും വിധമുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.