കേരളം

kerala

ETV Bharat / state

നിയമസഭ കയ്യാങ്കളി കേസ്; വിചാരണക്കോടതി നടപടി സ്റ്റേ ചെയ്യാതെ ഹൈക്കോടതി - ഇടത് നേതാക്കൾ

ബജറ്റ് സമയത്തെ നിയമസഭാ കയ്യാങ്കളിക്കേസ് റദ്ദാക്കാനാവില്ലെന്ന വിചാരണക്കോടതി ഉത്തരവിന് എതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

എറണാകുളം  നിയമസഭ കയ്യാങ്കളി കേസ്  assembly conflict  conflict case in niyamasaba  kerala assembly  ഇടത് നേതാക്കൾ  നിയമസഭാ കയ്യങ്കളി
നിയമസഭ കയ്യാങ്കളി കേസ്; വിചാരണക്കോടതി നടപടി സ്റ്റേ ചെയ്യാതെ ഹൈക്കോടതി

By

Published : Oct 27, 2020, 5:59 PM IST

എറണാകുളം:2015ലെ ബജറ്റ് സമയത്തെ നിയമസഭ കയ്യാങ്കളി കേസിൽ വിചാരണക്കോടതി നടപടികൾ സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. മന്ത്രിമാർ ഹാജരാകണം എന്ന വിചാരണക്കോടതി നിർദേശം സ്റ്റേ ചെയ്യണം എന്ന സർക്കാർ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല. കയ്യാങ്കളി കേസിൽ മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലും നാളെ വിചാരണക്കോടതിയിൽ ഹാജരാകണം എന്ന് കോടതി അറിയിച്ചിരുന്നു.

നിയമസഭാ കയ്യാങ്കളിക്കേസ് റദ്ദാക്കാനാവില്ലെന്ന വിചാരണക്കോടതി ഉത്തരവിന് എതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം തിരുവനന്തപുരം സിജെഎം കോടതിയിൽ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിയും നൽകിയിരുന്നു. എന്നാൽ വിചാരണ കോടതി കേസ് റദ്ദാക്കാനാകില്ലെന്നും വിചാരണ നടപടികൾ തുടരണമെന്ന് നിർദേശിക്കുകയായിരുന്നു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

ABOUT THE AUTHOR

...view details