എറണാകുളം:ഓഗസ്‌റ്റ് ഇരുപത് മുതൽ മുത്തൂറ്റ് ഫിനാൻസിലെ ജീവനക്കാർ നടത്തുന്ന സമരത്തിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. ജോലി ചെയ്യാനെത്തുന്ന ജീവനക്കാരെ തടയാൻ സമരം ചെയ്യുന്നവർക്ക് അവകാശമില്ലെന്നും ജോലി ചെയ്യാനെത്തുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകണമെന്ന് സംസ്ഥാന സർക്കാരിനും പൊലീസിനും കോടതി നിർദേശം നൽകി.
ജോലിക്കെത്തുന്ന മുത്തൂറ്റിലെ ജീവനക്കാര്‍ക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി - HC intervenes in Muthoot Finance strike
ജോലി ചെയ്യാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
മുത്തൂറ്റ് ഫിനാൻസ് സമരത്തിൽ ഹൈക്കോടതി ഇടപെട്ടു
കൊച്ചിയിലെ ഹെഡ് ഓഫീസ് ഉൾപ്പടെ മുത്തൂറ്റ് ഫിനാൻസിന്‍റെ പത്ത് ഓഫീസുകൾ തുറന്ന് പ്രവർത്തിപ്പിക്കാനാവശ്യമായ പൊലീസ് സംരക്ഷണം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജോലി ചെയ്യാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി അനുകൂലമായ ഇടക്കാല ഉത്തരവ് ഇറക്കിയത്. മുത്തൂറ്റിലെ സിഐടിയു അനുകൂല സംഘടന നടത്തി വരുന്ന സമരത്തെ തുടർന്ന് കേരളത്തിലെ മൂന്നുറിൽപ്പരം വരുന്ന ശാഖകളാണ് രണ്ടാഴ്‌ചയായി അടഞ്ഞുകിടക്കുന്നത്.
Last Updated : Sep 5, 2019, 6:01 PM IST