എറണാകുളം:മസാല ബോണ്ട് കേസില്‍ സമന്‍സ് അയക്കാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് നടപടിക്കെതിരെയുള്ള തോമസ് ഐസക്കിന്‍റെ അപ്പീല്‍ ഹൈക്കോടതി മറ്റൊരു ഡിവിഷന്‍ ബെഞ്ചിലേക്ക് നാളെ (ഡിസംബര്‍ 7) പരിഗണിക്കാനായി മാറ്റി. ഇന്ന് (ഡിസംബര്‍ 6) അപ്പീൽ പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിലെ ജസ്റ്റിസ് വി.ജി അരുണാണ് സമൻസ് തടഞ്ഞ് നേരത്തെ ഇടക്കാല ഉത്തരവിട്ടത്. ഇക്കാര്യം ഇഡിയ്ക്ക് വേണ്ടി ഹാജരായ എഎസ്‌ജി ഹൈക്കോടതിയെ അറിയിച്ചു (KIIFB Masala Bond Case).
തുടർന്നാണ് അപ്പീൽ മറ്റൊരു ഡിവിഷൻ ബെഞ്ചിലേക്ക് മാറ്റിയത്. മസാല ബോണ്ട് കേസിൽ സമൻസ് അയക്കാൻ ഇഡിയ്ക്ക് അനുവാദം നൽകിയ സിംഗിൾ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്‌താണ് അപ്പീൽ. സമൻസ് അയക്കാൻ സിംഗിൾ ബെഞ്ച് അനുമതി നൽകിയത് മതിയായ കാരണങ്ങൾ ഇല്ലാതെ എന്നാണ് ഹർജിയിലെ വാദം (ED Summons In KIIFB Masala Bond Case).
ഇഡി സമൻസ് കൃത്യമായ കാര്യങ്ങൾ പറയാതെയാണെന്നും തന്‍റെ വ്യക്തിഗത വിവരങ്ങളാണ് ആവശ്യപ്പെടുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് നേരെത്തെ തോമസ് ഐസക് സിംഗിൾ ബെഞ്ചിനെ സമീപിച്ചത് (Thomas Issac's Case). എന്നാൽ സമൻസ് പുതുക്കി നൽകാം എന്ന് ഇഡി അറിയിച്ചതിനെ തുടർന്ന് കോടതി ഉത്തരവ് പരിഷ്‌കരിച്ച് സമൻസ് അയക്കാൻ പിന്നീട് അനുമതി നൽകുകയായിരുന്നു (Thomas Issac's Appeal).