എറണാകുളം:കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിനായി 30 കോടി ധന വകുപ്പ് അനുവദിച്ചിട്ടുണ്ടെന്നും പണം ലഭ്യമാകുന്ന മുറയ്‌ക്ക് ശമ്പളം നല്‍കുമെന്നും സിഎംഡി ബിജു പ്രഭാകര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.കെഎസ്‌ആര്‍ടിസിയിലെ ശമ്പളവും പെന്‍ഷനും മുടങ്ങിയതിനെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് സിഎംഡിയുടെ വിശദീകരണം. കോടതിയില്‍ ഓണ്‍ലൈനായി ഹാജരായാണ് ബിജു പ്രഭാകര്‍ ഇക്കാര്യം അറയിച്ചത്.
KSRTC| ' സഹായിക്കാനായില്ലെങ്കില്‍ അടച്ച് പൂട്ടണം': സര്‍ക്കാറിനെ വിമര്‍ശിച്ച് ഹൈക്കോടതി
കെഎസ്‌ആര്‍ടിസി ശമ്പള വിതരണ വിഷയത്തില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം. ശമ്പള വിതരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് വിമര്‍ശനം. ശമ്പള വിതരണത്തിനായി 30 കോടി ധന വകുപ്പ് അനുവദിച്ചിട്ടുണ്ടെന്ന് ബിജു പ്രഭാകര്‍. സാമ്പത്തിക പ്രതിസന്ധിയെന്ന് സര്‍ക്കാര്‍.
സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം:ഈ മാസത്തെ ശമ്പള വിതരണത്തിനും കുടിശ്ശികയ്‌ക്കമുള്ള കെഎസ്‌ആര്‍ടിസിയുടെ 130 കോടിയുടെ അപേക്ഷ പരിഗണനയിലുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം കേന്ദ്ര സര്‍ക്കാറില്‍ നിന്നും സംസ്ഥാന സര്‍ക്കാറിന് ലഭിക്കേണ്ട സഹായം ലഭിക്കാത്തത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സര്‍ക്കാറിനെ ഹൈക്കോടതി വിമര്‍ശിച്ചു. കെഎസ്‌ആര്‍ടിസിയെ സഹായിക്കാനായില്ലെങ്കില്‍ അടച്ച് പൂട്ടാനും കോടതി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കെഎസ്‌ആര്‍ടിസിയെ രക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് ഓഗസ്റ്റ് 15നകം വിശദീകരണം നല്‍കണമെന്ന് കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചു. കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും മുടങ്ങിയതിനെതിരെ നിരവധി ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.