യൂത്ത് കോൺഗ്രസ്, ശബരിമല സമിതി എന്നിവർ ആഹ്വാനം ചെയ്ത മിന്നൽ ഹർത്താലുകൾക്കെതിരെ കർശന നടപടിയുമായി ഹൈക്കോടതി. ഹർത്താലിന് ആഹ്വാനം ചെയ്ത നേതാക്കളെ ഹർത്താലുമായി ബന്ധപ്പെട്ടഎല്ലാ കേസുകളിലും പ്രതിയാക്കാൻ കോടതിയുടെ നിര്‍ദേശം.
ശബരിമല ഹർത്താലിനും, കാസര്‍കോട് കൊലപാതകത്തില്‍ പ്രതിഷേധിച്ച്യൂത്ത് കോൺഗ്രസ് നടത്തിയ മിന്നൽ ഹർത്താലിനും എതിരെവിവിധ ഹർജികളാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. രണ്ട് ഹർത്താലുകളിലും ഉണ്ടായ അക്രമസംഭവങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കോടതി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും നേതാക്കളെ പ്രതിയാക്കണം.
യൂത്ത് കോൺഗ്രസ് ഹര്‍ത്താലിനെ തുടർന്നുണ്ടായനാശനഷ്ടങ്ങൾക്ക് ഡീൻ കുര്യാക്കോസിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും കോടതി നിര്‍ദേശിച്ചു. ഡീൻ കുര്യാക്കോസിനെതിരെ പ്രേരണാ കുറ്റം ചുമത്താനും കോടതിയുടെ ഉത്തരവ്. മിന്നൽ ഹർത്താലുകൾ നിരോധിച്ച വിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന ഡീൻ കുര്യാക്കോസിന്‍റെവാദം കോടതി അംഗീകരിച്ചില്ല. കോടതി നിർദേശപ്രകാരം ഡീൻകുര്യാക്കോസിന് പുറമെകാസർകോട് ജില്ലാ നേതാക്കളായ കമറുദ്ദീൻ, ഗോവിന്ദൻ നായർ എന്നിവരും കോടതിയിൽ ഹാജരായിരുന്നു.
മിന്നല്‍ ഹര്‍ത്താല്‍; കര്‍ശന നടപടിയുമായി ഹൈക്കോടതി - യൂത്ത് കോൺഗ്രസ്
കാസര്‍കോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങൾക്ക് ഡീൻ കുര്യാക്കോസിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ഹൈക്കോടതി നിര്‍ദേശം.
ഹൈക്കോടതി
ശബരിമല ഹർത്താലിലും സമാന നടപടികൾ സ്വീകരിക്കാൻ കോടതി നിർദ്ദേശിച്ചു. ഹർത്താലിന് ആഹ്വാനം ചെയ്ത ശബരിമല കർമ്മസമിതി നേതാക്കളായ ടി പി സെൻകുമാർ , കെ എസ് രാധാകൃഷ്ണൻ, ബിജെപി - ആർഎസ്എസ് നേതാക്കൾ എന്നിവരെ എല്ലാ കേസുകളിലും പ്രതികളാക്കണം. അതേസമയംശബരിമല ഹർത്താലിനോടനുബന്ധിച്ച് വ്യാപക അക്രമം നടന്നതായും ഒട്ടേറെ നാശനഷ്ടങ്ങൾ ഉണ്ടായതായുംസർക്കാർ കോടതിയെ അറിയിച്ചു. നഷ്ടം കണക്കാക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി.
Last Updated : Feb 22, 2019, 4:45 PM IST