കേരളം

kerala

ETV Bharat / state

കര്‍ഷകരുടെ പിആര്‍എസ് വായ്‌പ; സിബില്‍ സ്‌കോറുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് ബാങ്കുകളോട് സര്‍ക്കാര്‍ പറയണമെന്ന് ഹൈക്കോടതി - പിആർഎസ് വായ്പ്പാ വിവരം സിബിലിന്

PRS Loan For Farmers: ബാങ്കുകൾക്ക് നിർദ്ദേശം നൽകി കൊണ്ടായിരിക്കണം സർക്കാർ ഉത്തരവ് പുറപ്പെടുവിക്കേണ്ടതെന്ന് ഹൈക്കോടതി.

High court  HC About PRS Loan For Farmers  HC About PRS Loan  PRS Loan For Farmers  hc orders  പിആർഎസ് വായ്‌പ  ഹൈക്കോടതി ഉത്തരവ്  പിആർഎസ് വായ്‌പയിൽ ഹൈക്കോടതി  നെൽ സംഭരണ കുടിശ്ശിക  പിആർഎസ് വായ്പ്പാ വിവരം സിബിലിന്  നെൽ കർഷകരുടെ ഹർജികൾ
HC

By ETV Bharat Kerala Team

Published : Nov 22, 2023, 7:58 PM IST

Updated : Nov 22, 2023, 10:55 PM IST

എറണാകുളം:പിആർഎസ് വായ്‌പയിൽ കർഷകരെ ഭയത്തിൽ നിർത്തുന്നത് എന്തിനെന്ന് ഹൈക്കോടതി. പിആർഎസ് വായ്പ്പാ വിവരം സിബിലിന് അയയ്ക്കരുതെന്ന് ബാങ്കുകൾക്ക് നിർദേശം നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കോടതി. കോടതി നിർദേശത്തിൽ മറുപടി നൽകാൻ സപ്ലൈക്കോ സാവകാശം തേടിയിട്ടുണ്ട്.

നെല്ലു സംഭരണ കുടിശ്ശികയ്ക്കായുള്ള പിആർഎസ് വായ്പ്പാ വിവരം സിബിലിന് അയയ്ക്കരുതെന്ന് ബാങ്കുകൾക്ക് നിർദേശം നൽകിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് ഹൈക്കോടതി നിർദേശം മുന്നോട്ടു വച്ചത്. എന്നാൽ പിആർഎസ് സിബിലിനെ ബാധിക്കില്ലെന്നാവർത്തിച്ച സപ്ലൈക്കോ, കുറച്ച് മാസങ്ങൾക്കൊണ്ട് തീരുന്ന വായ്പ്പയിൽ സർക്കാർ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കേണ്ടതില്ലെന്ന നിലപാടെടുത്തു.

അതേ സമയം സിബിൽ സ്കോർ നിർണ്ണയം സാങ്കേതികപരമായതിനാൽ സർക്കാർ ഉത്തരവ് അനിവാര്യമാണെന്നായിരുന്നു ഇതിന് ഹൈക്കോടതിയുടെ മറുപടി. പിആർഎസ് വായ്പ്പയിൽ കർഷകരെ ഭയത്തിൽ നിർത്തുന്നതെന്തിനെന്ന ചോദ്യവും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ബഞ്ച് ഉന്നയിച്ചു.

കോടതി മുന്നോട്ടുവച്ച നിർദേശത്തിൽ മറുപടി നൽകാൻ സപ്ലൈക്കോ സാവകാശം തേടിയതിനെ തുടർന്ന് നെൽ കർഷകരുടെ ഹർജികൾ ഹൈക്കോടതി ഒരാഴ്ച്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.

നെല്ല് സംഭരണ കുടിശ്ശികയിൽ ഇടപെടലാവശ്യപ്പെട്ടു കൊണ്ട് കർഷകർ നൽകിയ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. പിആർഎസ് വായ്പ്പാ യാതൊരു തരത്തിലും സിബിൽ സ്കോറിനെ ബാധിക്കരുതെന്ന് ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു.

ALSO READ:നെല്ല് സംഭരണം വൈകുന്നു; അപ്പർകുട്ടനാടൻ മേഖലയിലെ നൂറുകണക്കിന് കർഷകർ കടക്കെണിയിൽ

നെല്ല് സംഭരണം വൈകുന്നു: വിരിപ്പ് കൃഷിയുടെ നെല്ല് സംഭരണം വൈകുന്നതിനെ തുടർന്ന് കർഷകർ കടക്കെണിയിലാകുന്നു (Kottayam Thiruvarpp Farmers crisis). അപ്പർകുട്ടനാടൻ മേഖലയിലെ നൂറുകണക്കിന് കർഷകരാണ് ഇതേ തുടർന്ന് ദുരിതത്തിൽ ആയിരിക്കുന്നത്. രണ്ടാഴ്‌ചയോളമായിട്ടും കൊയ്തെടുത്ത നെല്ല് സംഭരിക്കാൻ ആളില്ലാതെ കൂട്ടിയിട്ടിരിക്കുകയാണ്.

തിരുവാർപ്പ് മേഖലയിലെ തട്ടാരുക്കാട്, മണലടി, പാറേക്കാട് എന്നീ പാടശേഖരത്തിൽ മാത്രമായി 350ലധികം ഏക്കറിൽ നിന്നും കൊയ്‌തെടുത്ത നെല്ല് എടുക്കുവാൻ സപ്ലൈകോ ഇതുവരെ തയ്യാറായിട്ടില്ല. ഇവിടെയുളള പാടത്തെ കൊയ്ത്ത് കഴിഞ്ഞിട്ട് 15 ദിവസത്തിലേറെയായി.

ലോറിയിലും തലചുമടായുമാണ് നെല്ല് പാടത്ത് നിന്നും കയറ്റി റോഡിൽ എത്തിച്ചത്. 5000 മുതൽ 6000 രൂപ വരെയാണ് പാടത്ത് നിന്ന് നെല്ല് കരയ്‌ക്ക് എത്തിക്കാനായി ഇവർക്ക് ചെലവായത്. നെല്ല് കരയ്ക്ക് എത്തിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും എടുക്കാനാളില്ലെന്നും നെല്ല് എടുക്കാൻ സപ്ലൈകോ മില്ലുകളെ ഏർപ്പെടുത്തിയിട്ടില്ലെന്നുമാണ്‌ കർഷകർ പറയുന്നത്.

ALSO READ:Farmers Will Get The Remaining Amount Within Days നെല്ല് സംഭരണം: കർഷകർക്ക് ലഭിക്കാനുള്ള ബാക്കി തുക ദിവസങ്ങൾക്കുള്ളിൽ നല്‍കുമെന്ന് സപ്ലൈകോ

സപ്ലൈകോ പ്രതികരണം:2022-23 കാലത്ത് ശേഖരിച്ച 7,31,184 ടണ്‍ നെല്ലിന്‍റെ വിലയിൽ കർഷകർക്ക് നൽകാൻ ബാക്കിയുണ്ടായിരുന്ന 260.23 കോടി രൂപയാണ് ഇപ്പോൾ ബാങ്കിൽ എത്തിയതെന്ന് സപ്ലൈകോ (Supply Co) അധികാരി സെപ്‌റ്റംബറിൽ ഇടിവി ഭാരതിനോട് പറഞ്ഞു.

കർഷകർക്ക് നൽകാൻ ഉള്ളത് ആകെ 2070.71 കോടി രൂപയാണ്. എസ്.ബി.ഐ, കാനറാ ബാങ്ക് എന്നിവയിൽ നിന്നും 130 കോടി രൂപ വീതം പി.ആര്‍.എസ് വായ്‌പയായിട്ടാണ് തുക വിതരണം ചെയ്യുന്നത്. ഇതുവരെ 100 കോടി രൂപ വിതരണം ചെയ്‌തിട്ടുണ്ട്.

Last Updated : Nov 22, 2023, 10:55 PM IST

ABOUT THE AUTHOR

...view details