കേരളം

kerala

ETV Bharat / state

ഇടനാട് പാടശേഖരത്തിൽ കൊയ്ത്തുത്സവം

പ്രദേശത്തെ വിവിധ കർഷക കൂട്ടായ്മകളുടെയും കൃഷിഭവന്‍റെയും സഹായത്തോടെ തരിശായി കിടന്ന രണ്ടേക്കർ സ്ഥലത്ത് നെൽകൃഷി ഇറക്കിയാണ് കൊയ്‌ത്തുല്‍സവത്തിന് തുടക്കമിട്ടത്

ഇടനാട്  ഇടനാട് പാടശേഖരം  കൊയ്ത്തുത്സവം  കോതമംഗലം  harvest in edanadau paddy field  edanadau paddy field  koithulsavam
ഇടനാട് പാടശേഖരത്തിൽ കൊയ്ത്തുത്സവം

By

Published : Mar 9, 2020, 9:44 PM IST

എറണാകുളം: കോതമംഗലത്തെ നെല്ലിക്കുഴി ഇടനാട് പാടശേഖരത്തിൽ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും കൊയ്ത്തുത്സവം നടന്നു. നെല്ലിക്കുഴിയിൽ പ്രവർത്തിക്കുന്ന യുഗ ദീപ്‌തി ഗ്രന്ഥശാലയുടെ നേതൃത്വത്തിലാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. പ്രദേശത്തെ വിവിധ കർഷക കൂട്ടായ്‌മകളുടെയും കൃഷിഭവന്‍റെയും സഹായത്തോടെ തരിശായി കിടന്ന രണ്ടേക്കർ സ്ഥലത്ത് നെൽകൃഷി ഇറക്കിയാണ് കൊയ്‌ത്തുത്സവത്തിന് തുടക്കമിട്ടത്.

ഇടനാട് പാടശേഖരത്തിൽ കൊയ്ത്തുത്സവം

ഒരുകാലത്ത് 100 ഏക്കറിലധികം വ്യാപിച്ചു കിടന്ന നെൽവയലായിരുന്നു നെല്ലിക്കുഴിയിലെ ഇടനാട് പാടശേഖരം. നെൽ കർഷകർ പ്രതിസന്ധി നേരിട്ടപ്പോൾ മറ്റ് കൃഷിയിലേക്ക് തിരിഞ്ഞതോടെയാണ് ഇടനാട് പാട ശേഖരം ഇല്ലാതായത്. കാലക്രമേണ ചില കർഷകർ കൃഷി പാടെ ഉപേക്ഷിച്ചതോടെ ഭൂരിഭാഗം പ്രദേശങ്ങളും തരിശ് ഭൂമിക്ക് വഴിമാറുകയും ചെയ്‌തു. ഇടനാട് പാടശേഖരത്തിന്‍റെ പഴയ പ്രതാപം വീണ്ടെടുക്കാൻ വിവിധ കർഷക സംഘടനകൾ, സ്‌കൂളുകൾ എന്നിവയെ പങ്കാളികളാക്കി കൊണ്ട് വിപുലമായ രീതിയിൽ നെൽകൃഷി ചെയ്യാനാണ് സംഘാടകരുടെ തീരുമാനം.

അന്യം നിന്നുകൊണ്ടിരിക്കുന്ന നെൽകൃഷിയെ തിരികെ കൊണ്ടുവരാൻ യുഗദീപ്‌തി ഗ്രന്ഥശാല പ്രവർത്തകർ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് കൃഷി ഓഫീസർ നിജ മോൾ പറഞ്ഞു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റഷീദ സലിം കൊയ്ത്തുൽസവം ഉദ്ഘാടനം ചെയ്‌തു. കർഷകർ, കൃഷി ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ കൊയ്‌ത്തുത്സവത്തിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details