എറണാകുളം: ഇളംബ്രയിൽ നൂറുമേനിയുടെ കൊയ്‌ത്ത് ഉത്സവം. ഇളംബ്ര അഗ്രികൾചർ പ്രൊഡ്യൂസേഴ്സ് സമിതിയുടെ നെൽകൃഷിയുടെ കൊയ്‌ത്ത് ഉത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി എ എം ബഷീർ ഉദ്ഘാടനം ചെയ്തു. കാൽ നൂറ്റാണ്ടായി മാലിന്യ കൂമ്പാരമായി കിടന്ന ഒന്നര ഏക്കർ പാടേശഖരമാണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നൂറ് മേനി വിളയിച്ച് കൊയ്തെടുത്തത്. അന്യം നിന്ന് പോകുന്ന നെൽകൃഷിയെ തിരികെ കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് അഗ്രികൾചർ പ്രൊഡ്യൂസേഴ്‌സ് സമതിയുടെ നേതൃത്വത്തിൽ കൂട്ടായ്മ രൂപീകരിച്ച് തരിശായി കിടക്കുന്ന പാടേശേഖരങ്ങൾ കണ്ടെത്തി കൃഷിയിറക്കുന്നത്.
എറണാകുളം ഇളംബ്രയിൽ നൂറുമേനിയുടെ കൊയ്‌ത്ത് ഉത്സവം - എറണാകുളം
കൊയ്‌ത്ത് ഉത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി എ എം ബഷീർ ഉദ്ഘാടനം ചെയ്തു. കാൽ നൂറ്റാണ്ടായി മാലിന്യ കൂമ്പാരമായി കിടന്ന ഒന്നര ഏക്കർ പാടേശഖരമാണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നൂറ് മേനി വിളയിച്ച് കൊയ്തെടുത്തത്.

എറണാകുളം ഇളംബ്രയിൽ നൂറുമേനിയുടെ കൊയ്‌ത്ത് ഉത്സവം
എറണാകുളം ഇളംബ്രയിൽ നൂറുമേനിയുടെ കൊയ്‌ത്ത് ഉത്സവം
നെല്ലിക്കുഴി കൃഷിഭവന്‍റെ സഹകരണത്തോടെയാണ് കൃഷിയിറക്കിയത് ഇപ്പോൾ നൂറ് മേനി വിളവ് ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് ഈ കൂട്ടായ്മ. തുടർന്നും കൃഷി ആരംഭിക്കാൻ തന്നെയാണ് കൂട്ടായ്മമയുടെ തീരുമാനം. നെല്ല് കുത്തി അരിയാക്കി കുറഞ്ഞ വിലയിൽ വിതരണം ചെയ്യാനാണ് സമിതിയുടെ തീരുമാനം.
Last Updated : Jan 20, 2021, 2:34 AM IST