കേരളം

kerala

ETV Bharat / state

പരിസ്ഥിതി ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനം: ഇടതുമുന്നണിക്ക് വിമർശനവുമായി ഹരീഷ് വാസുദേവൻ - പരിസ്ഥിതി ആഘാത വിലയിരുത്തൽ

മനുഷ്യനും പരിസ്ഥിതിക്കും അങ്ങേയറ്റം എതിരാണ് കേന്ദ്ര സർക്കാരിൻ്റെ ഇ.ഐ.എ കരട് വിജ്ഞാപനം. എന്നാൽ ഈ വിഷയത്തിൽ പേരിന് മാത്രമാണ് സംസ്ഥാന സർക്കാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അഭിപ്രായം അറിയിച്ചതെന്നും ഹരീഷ് വാസുദേവൻ.

EIA issue kerala  Harish Vasudevan criticizes left government  left government on EIA issue  ഇ.ഐ.എ വിഷയം  പരിസ്ഥിതി ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനം  പരിസ്ഥിതി ആഘാത വിലയിരുത്തൽ  ഹരീഷ് വാസുദേവൻ
ഹരീഷ് വാസുദേവൻ

By

Published : Aug 20, 2020, 3:43 PM IST

എറണാകുളം: പരിസ്ഥിതി ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനം സംബന്ധിച്ച് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാടിനെതിരെ പരിസ്ഥിപ്രവർത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ. ഇ.ഐ.എ വിഷയത്തിൽ പേരിന് മാത്രമാണ് സംസ്ഥാന സർക്കാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അഭിപ്രായം അറിയിച്ചതെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.

വിജ്ഞാപനം മലയാളത്തിൽ പ്രസിദ്ധീകരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ചർച്ച നടത്താൻ അവസരമൊരുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ജനാധിപത്യത്തെക്കുറിച്ചും അധികാര വികേന്ദ്രീകരണത്തെക്കുറിച്ചും സംസാരിക്കുന്നവർ അധികാരത്തിലിരിക്കുമ്പോൾ ഇതിന് എതിരായാണ് പ്രവർത്തിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ ഇടതുമുന്നണിയുടെ ഇപ്പോഴത്തെ സമീപനത്തെയും ഹരീഷ് വാസുദേവൻ വിമർശിച്ചു.

ഇ.ഐ.എ വിഷയത്തിൽ ഇടതുമുന്നണിയുടെ സമീപനത്തെ വിമർശിച്ച് ഹരീഷ് വാസുദേവൻ

ഇരകളാകുന്ന ജനവിഭാഗങ്ങൾക്ക് അഭിപ്രായം പറയാൻ കഴിയുക പ്രാദേശിക ഭാഷയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കുമ്പോൾ മാത്രമാണ്. കേരളത്തിൽ ആദിവാസികൾക്കും തോട്ടം തൊഴിലാളികൾക്കും അഭിപ്രായം പറയാൻ അവസരം ലഭിക്കണം. പരിസ്ഥിതി വിഷയത്തിൽ സ്‌റ്റോക്ഹോം കൺവെൻഷൻ മുതൽ ലോകരാജ്യങ്ങൾ വരെ പിന്തുടരുന്നത് പ്രാദേശിക ജനവിഭാഗങ്ങളുടെ പങ്കാളിത്തമാണ്. എന്നാൽ ഈ പങ്കാളിത്തം ഒഴിവാക്കി ഉദ്യോഗസ്ഥർക്ക് ഏത് പദ്ധതിക്കും അനുമതി നൽകുകയാണ്. ഇതിലൂടെ അഴിമതി സാധ്യമാക്കുകയെന്ന ലക്ഷ്യമാണ് വിജ്ഞാപനങ്ങൾ ഇംഗ്ലീഷിൽ മാത്രം പ്രസിദ്ധീകരിക്കുന്നതിന് പിന്നിലെന്നും ഹരീഷ് അഭിപ്രായപ്പെട്ടു. മനുഷ്യനും പരിസ്ഥിതിക്കും അങ്ങേയറ്റം എതിരാണ് കേന്ദ്ര സർക്കാരിൻ്റെ ഇ.ഐ.എ കരട് വിജ്ഞാപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details