ലഹരി ഗുളികയുമായി തൃശൂർ സ്വദേശി അറസ്റ്റിൽ - തൃശൂർ സ്വദേശി
500 രൂപയ്ക്ക് വാങ്ങുന്ന ലഹരിഗുളിക ആയിരം രൂപയ്ക്കാണ് വിദ്യാർഥികൾക്ക് വിൽക്കുന്നത്. ഇത്തരത്തിൽ ഒരു ദിവസം 300 സ്ട്രിപ്പ് ഗുളിക വരെ വിൽക്കാറുണ്ട്.
![ലഹരി ഗുളികയുമായി തൃശൂർ സ്വദേശി അറസ്റ്റിൽ](https://etvbharatimages.akamaized.net/etvbharat/images/768-512-2403780-64-4c1c1810-d3a8-4ec0-81fe-b1c72452fe68.jpg)
വിദ്യാർത്ഥികൾക്ക് വിൽക്കുവാനായി കൊണ്ടുവന്ന ലഹരിഗുളികയുമായി തൃശൂർ സ്വദേശിയെ പറവൂർ എക്സൈസ് സംഘം പിടികൂടി. തൃശൂർ കുരിയാച്ചിറ സ്വദേശി ഡിജോയെയാണ് മൂത്തകുന്നം ലേബർ ജംഗ്ഷനിൽ വച്ച് എക്സൈസ് പിടിയിലായത്.
വിദ്യാർത്ഥികൾ വ്യാപകമായി ലഹരിഗുളിക ഉപയോഗിക്കുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു . ഇതേതുടർന്ന് ദിവസങ്ങളായി ഡിജോ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. 500 രൂപക്ക് വാങ്ങുന്ന ഗുളിക ആയിരം രൂപയ്ക്കാണ് വിൽക്കുന്നത്. ഒരു ദിവസം 300 സ്ട്രിപ്പ് ഗുളിക വിൽക്കുമെന്ന് ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞതായി പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം സൂരജ് അറിയിച്ചു. പറവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.