കേരളം

kerala

ETV Bharat / state

താരസംഘടന 'അമ്മ'യ്‌ക്ക് ജിഎസ്‌ടി നോട്ടീസ്; 8 കോടിയിലധികം വരുന്ന ജിഎസ്‌ടി ടേൺ ഓവർ പ്രകാരമുളള നികുതി അടച്ചില്ല

2018 മുതൽ 2022 വരെയുള്ള കാലയളവിൽ ചാനലുകളിൽ നിന്നും ഇവന്‍റ് മാനേജ്‌മെന്‍റുകൾ വഴിയും ലഭിച്ച തുകയുടെ നികുതിയും പലിശയും പിഴയും ചേർത്ത് നാല് കോടിയിലധികം രൂപയാണ് താരസംഘടന അടയ്‌ക്കേണ്ടത്.

GST notice for star organization Amma  Amma gst notice  kerala news  malayalam news  amma organization gst violation  GST Intelligence Section  കേരള വാർത്തകൾ  മലയാളം വാർത്തകൾ  അമ്മ  അമ്മയ്‌ക്ക് ജിഎസ്‌ടി നോട്ടീസ്  താരസംഘടന അമ്മ  അമ്മ നികുതി വെട്ടിപ്പ്  താരസംഘടന
'അമ്മ'യ്‌ക്ക് ജിഎസ്‌ടി നോട്ടീസ്

By

Published : Jan 9, 2023, 2:49 PM IST

എറണാകുളം: താരസംഘടനയായ അമ്മയ്‌ക്ക് സംസ്ഥാന ജിഎസ്‌ടി ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ നോട്ടീസ്. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ താരസംഘടന എട്ടുകോടിയിലധികം(8,73,95,118) വരുന്ന ജിഎസ്‌ടി ടേൺ ഓവർ പ്രകാരമുളള നികുതി അടച്ചില്ലെന്നാണ് ജിഎസ്‌ടി വകുപ്പ് കണ്ടെത്തി. ഇതു പ്രകാരം നികുതിയും പലിശയും പിഴയുമടക്കം നാലുകോടിയിലധികം( 4,03,83,256) പിഴയടക്കാനാണ് ജിഎസ്‌ടി വകുപ്പിന്‍റെ നോട്ടീസിൽ ആവശ്യപ്പെടുന്നത്.

നികുതി ഇനത്തിൽ 1,50,15,530 രൂപയും ഇതിന്‍റെ പലിശയായി 1,03,52,196 രൂപയും പിഴയും ഉൾപ്പടെയാണ് താരസംഘടന ജിഎസ്‌ടി വകുപ്പിന് നൽകേണ്ടത്. നോട്ടീസ് പ്രകാരം തുകയടച്ചാൽ നികുതി തുകയും പലിശയും പിഴയുടെ 25 ശതമാനവും അടച്ചാൽ മതിയാകും. അതേസമയം പണമടയ്‌ക്കാൻ നിർദേശിച്ച കാലയളവിനുള്ളിൽ അടച്ചില്ലെങ്കിൽ നികുതിയും പലിശയ്‌ക്കും പുറമെ 1,50,15,530 പിഴയായും അടയ്‌ക്കേണ്ടിവരും.

അമ്മ സംഘടിപ്പിച്ച വിനോദ പരിപാടികളുമായി ബന്ധപ്പെട്ട് ടിവി ചാനലുകളിൽ നിന്നും ഇവന്‍റ് മാനേജ്‌മെന്‍റ് ഗ്രൂപ്പുകളിൽ നിന്നും അസോസിയേഷന് വരുമാനം ലഭിച്ചു. 2018-19 വർഷത്തിൽ 'അമ്മ മഴവില്ല് ഷോ 2018' എന്ന മെഗാസ്റ്റാർ സ്‌റ്റേജ് ഷോ ഇവന്‍റിന്‍റെ ഭാഗമായി ഒരു സ്വകാര്യ ചാനലിൽ നിന്ന് 6,50,00,000 രൂപയാണ് അമ്മയ്‌ക്ക് ലഭിച്ചത്.

താരസംഘടന അതിലെ അംഗങ്ങളുമായി ഇടപാടുകൾ നടത്തുകയും അവരിൽ നിന്നുള്ള പേയ്‌മെന്‍റുകളും അംഗത്വ ഫീസും ഈടാക്കി വരികയും ചെയ്യുന്നുണ്ട്. ജിഎസ്‌ടി നിയമത്തിന് കീഴിൽ രജിസ്‌ട്രേഷൻ എടുക്കുന്നതിൽ വീഴ്‌ചവരുത്തിയ സംഘടന അവരുടെ ജിഎസ്‌ടി ബാധ്യത സ്വയം വിലയിരുത്തുന്നതിലും നിർവഹിക്കുന്നതിലും പരാജയപ്പെട്ടുവെന്നും നോട്ടീസിൽ സൂചിപ്പിക്കുന്നു.

വിവിധ ടിവി ചാനലുകൾക്കും ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനികൾക്കും അമ്മ നൽകുന്ന സേവനങ്ങൾ ഏതെങ്കിലും ചാരിറ്റബിൾ സേവനങ്ങളുടെ സ്വഭാവത്തിലുള്ളതല്ലെന്ന് സമർപ്പിച്ച രേഖകളിൽ നിന്ന് വ്യക്തമാണ്. സെക്ഷൻ 74(5) പ്രകാരം ബാധകമായ പലിശയും പിഴയും നികുതി തുകയും അടയ്‌ക്കാനാണ് ജിഎസ്‌ടി ഇന്‍റലിജൻസ് വിഭാഗം നൽകിയ നോട്ടീസിൽ ആവശ്യപ്പെടുന്നത്.

ABOUT THE AUTHOR

...view details