കേരളം

kerala

ETV Bharat / state

പൂയംകുട്ടി ബ്ലാവന കടവ് പാലത്തിന് പച്ചക്കൊടി

ബജറ്റിൽ പത്ത് കോടി രൂപയാണ് പാലത്തിനായി നീക്കി വച്ചിരിക്കുന്നത്

Green signal for Puyamkutty Blavana Kadavu bridge  പൂയംകുട്ടി ബ്ലാവന കടവ് പാലത്തിന് പച്ചക്കൊടി  ബ്ലാവന കടവ്  പൂയംകുട്ടിയിലെ ആദിവാസി കുടിയേറ്റ മേഖല  എറണാകുളം  ernakulam news  kothamangalam news  എറണാകുളം വാർത്തകൾട
പൂയംകുട്ടി ബ്ലാവന കടവ് പാലത്തിന് പച്ചക്കൊടി

By

Published : Jan 22, 2021, 4:23 AM IST

എറണാകുളം: പൂയംകുട്ടിയിലെ ആദിവാസികളുടെ ചിരകാല ആഗ്രങ്ങളിലൊന്നായ ബ്ലാവന കടവ് പാലത്തിന് പച്ചക്കൊടി. ബജറ്റിൽ പത്ത് കോടി രൂപയാണ് പാലത്തിനായി നീക്കി വച്ചിരിക്കുന്നത്. ഗതാഗത സൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ ദുരിതം അനുഭവിക്കുന്ന പ്രദേശമാണ് പൂയംകുട്ടിയിലെ ആദിവാസി കുടിയേറ്റ മേഖല. പൂയംകുട്ടിയിലെ പ്രധാനആദിവാസി കുടിയേറ്റ മേഖലയായ കല്ലേലിമേട് കുഞ്ചിപ്പാറ, തലവെച്ചു പാറ, വാര്യം, തേര - തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവർ വനത്താലും പുഴകളാലും ചുറ്റെപെട്ട പ്രദേശത്താണ് താമസിക്കുന്നത്. ഇവർക്ക് നിലവിൽ പുറം ലോകവുമായി ബന്ധെപെടണമെങ്കിൽ ബ്ലാവന കടവിലെ ചങ്ങാടവും - മണി കണ്ടൻ ചാലിലെ ചപ്പാത്തുമാണ് ആശ്രയമാകുന്നത്.

മഴക്കാലത്ത് മണികണ്ടൻചാൽചപ്പാത്ത് മുങ്ങുകയും അത് മൂലം കരമാർഗ്ഗമുള്ള ഗതാഗതം നിലക്കുകയും പതിവാണ്. ഇതോടൊപ്പം പൂയംകുട്ടി ആറിലെ ജലവിതാനം കൂടുതൽ ഉയരുന്നതോടെ ബ്ലാവന കടവിലെ കടത്തും ദിവസങ്ങളോളം നിർത്തിവെക്കുകയും ചെയ്യും. ഇതോടെ മഴക്കാലത്ത് ആദിവാസി കുടിയേറ്റ മേഖലക്കാർക്ക് പുറം ലോകവുമായി ബന്ധപ്പെടുവാനുള്ള എല്ലാ മാർഗ്ഗവ്യം നിലക്കും.

ഇതോടെ തൊഴിൽ, വിദ്യാഭ്യാസം, ആശു പത്രി ആവശ്യങ്ങൾക്ക് പുറത്ത് പോകാൻ സാധിക്കിത്ത സാഹചര്യമാണ് മഴക്കാലത്ത് ഉണ്ടാവുക. ഈ ദുരിതം പരിഹരിക്കണെമെന്ന പ്രദേശവാസികളുടെ ഏറെ കാലെത്തെ പരാതികളുടെ ഫലമായിട്ടാണ് ബ്ലാവന കടവിൽപാലത്തിന് ബജറ്റിൽ വകയിരുത്തിയത്. ഇത് വളര പ്രതീക്ഷയോടെയാണ് നാട്ടുകാർ കാണുന്നത്. ബ്ലാവന കടവിൽ പാലം പൂർത്തിയാകുന്നതോടെ കുടിയേറ്റ ആദിവാസി മേഖലയിലെ ജനങ്ങൾക്ക് പുറം ലോകത്തേക്കുള്ള കരമാർഗ്ഗം തുറക്കെപെടുകയാണ് ചെയ്യുന്നത്.അതുകൊണ്ട് ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങൾ ബജറ്റിലെ പ്രഖ്യാപനത്തെവിലയിരുത്തുന്നത്.

ABOUT THE AUTHOR

...view details