എറണാകുളം : ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വളർച്ചയിൽ മനുഷ്യൻ പക്ഷികളെ പോലെ ആകാശത്ത് പറക്കുന്നതും മത്സ്യങ്ങളെ പോലെ നീന്തി തുടിക്കുന്നതും ഇന്ന് പുതുമയുള്ള കാര്യമല്ല. എന്നാല്‍ മനുഷ്യന് വായുവിലൂടെ പറക്കാൻ കഴിയുന്ന ജെറ്റ് സ്യൂട്ടുകൾ നമ്മുടെ രാജ്യത്ത് വേണ്ടത്ര പ്രചാരത്തിൽ എത്തിയിട്ടില്ല. എന്നാൽ രാജ്യത്ത് ആദ്യമായി കൊച്ചിയില്‍ പൊതു ജനങ്ങൾക്കും ഗ്രാവിറ്റി ഉപയോഗിച്ച് സഞ്ചരിക്കുന്ന ജെറ്റ് സ്യൂട്ടിന്‍റെ പ്രദർശനം നേരിട്ട് കാണാൻ അവസരമൊരുങ്ങി (Gravity Jet Suit Display In Kochi).
സൈബർ സുരക്ഷ ചർച്ച ചെയ്യുന്ന പൊലീസ് കൊക്കൂൺ സമ്മേളനത്തിന്‍റെ ഭാഗമായാണ് ജെറ്റ് സ്യൂട്ടിൽ മനുഷ്യൻ പറക്കുന്നതിന്‍റെ പ്രദർശനം സംഘടിപ്പിച്ചത്. ലോകത്ത് ആദ്യമായി ജെറ്റ് സ്യൂട്ടുകൾ നിർമിക്കുകയും വിജയകരമായി മനുഷ്യനെ വായുവിലൂടെ പറത്തുകയും ചെയ്‌ത ഗ്രാവിറ്റി ഇൻഡസ്ട്രീസിന്‍റെ ട്രെയ്‌നറും പൈലറ്റുമായ പോൾ ജോൺസാണ് (Gravity Industry Trainer Paul Johnson) ജെറ്റ് സ്യൂട്ട് ധരിച്ച് പറന്നത് (Jet Suit Display).
കാതടപ്പിക്കുന്ന ശബ്‌ദത്തിൽ ഗ്രാന്‍റ് ഹയാത്തിന്‍റെ ഹെലിപാഡ് ഗ്രൗണ്ടിൽ നിന്നും പറന്നുയര്‍ന്ന പോൾ ജോൺസ് കൊച്ചി കായലിന്‍റെ മുകളിലൂടെ ഗോശ്രീ പാലത്തിൽ തൊട്ട് നാല് മിനിറ്റിനുള്ളിൽ തിരിച്ചെത്തി. ഗ്രൗണ്ടില്‍ നിന്നും ഉയര്‍ന്ന് പൊങ്ങുന്നതും പറക്കുന്നതും ശ്വാസം അടക്കി പിടിച്ച് നോക്കി നിന്ന കാഴ്‌ചക്കാര്‍ സുരക്ഷിതമായി ജോണ്‍ പോള്‍ ഗൗണ്ടില്‍ പറന്നിറങ്ങിയതോടെ കരഘോഷമുയര്‍ത്തി. പറക്കുന്നതിനിടെ തന്നെ ആശ്ചര്യത്തോടെ നോക്കി നില്‍ക്കുന്ന കാഴ്‌ചക്കാരെ അഭിവാദ്യം ചെയ്യാനും പോള്‍ ജോണ്‍സ് മറന്നില്ല (First Jet Suit Display In India).