കേരളം

kerala

ETV Bharat / state

ആനക്കൊമ്പ് കേസ്; മോഹൻലാൽ നിയമലംഘനം നടത്തിയിട്ടില്ലെന്ന് സർക്കാർ, സാധാരണക്കാരന് ഈ ഇളവ് നൽകുമോയെന്ന് കോടതി

കേസിൽ പ്രതി ആയ ശേഷമാണ് ആനക്കൊമ്പിന് ഉടമസ്ഥാവകാശം നൽകിയതെന്നും സാധാരണക്കാരൻ ആണെങ്കിൽ ഇപ്പോൾ ജയിലിൽ കിടന്നേനെ എന്നും കോടതി

MOHANLAL IVORY CASE  ആനക്കൊമ്പ് കേസ്  മോഹൻലാലിന്‍റെ ആനക്കൊമ്പ് കേസ്  മോഹൻലാൽ നിയമലംഘനം നടത്തിയിട്ടില്ലെന്ന് സർക്കാർ  ആനക്കൊമ്പ് കേസിൽ മോഹൻലാലിനെ അനുകൂലിച്ച് സർക്കാർ  Govt favors Mohanlal in ivory case  Mohanlal  മോഹൻലാൽ  ആനക്കൊമ്പ്  MOHANLAL ILLEGAL IVORY POSSESSION CASE
ആനക്കൊമ്പ് കേസിൽ മോഹൻലാൽ നിയമലംഘനം നടത്തിയിട്ടില്ലെന്ന് സർക്കാർ

By

Published : Dec 6, 2022, 9:33 PM IST

എറണാകുളം: ആനക്കൊമ്പ് കേസിൽ മോഹൻലാൽ നിയമലംഘനം നടത്തിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ചെരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്ന് സർക്കാരും, മോഹൻലാലും കോടതിയെ അറിയിച്ചു. അതിനാൽ ഇത് വൈൽഡ് ലൈഫ് ആക്‌ടിന്‍റെ പരിധിയിൽ വരില്ലെന്നായിരുന്നു മോഹൻലാലിന്‍റെ വാദം.

അതേസമയം സാധാരണക്കാരനാണെങ്കിൽ സർക്കാർ ഇങ്ങനെ ഇളവ് നൽകുമോ എന്ന്‌ കോടതി ചോദിച്ചു. സാധാരണക്കാരൻ ആണെങ്കിൽ ഇപ്പോൾ ജയിലിൽ കിടന്നേനെ. കേസിൽ പ്രതി ആയ ശേഷമാണ് ആനക്കൊമ്പിന് ഉടമസ്ഥാവകാശം നൽകിയത്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും കോടതി ഓർമ്മിപ്പിച്ചു.

ABOUT THE AUTHOR

...view details