കേരളം

kerala

ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്; ഗവർണർ

By

Published : Dec 16, 2019, 11:26 AM IST

രാജ്ഭവന് മുമ്പിൽ നടന്ന പ്രതിഷേധവും മണിപ്പൂർ ഗവർണർക്ക് നേരെ കരിങ്കൊടി കാണിച്ചതും അംഗീകരിക്കാനാവില്ലെന്ന് ഗവർണർ പറഞ്ഞു.

ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്; ഗവർണർ  Governor arif muhammad khan on cab  Citizenship amendment bill
ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്; ഗവർണർ

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ അക്രമങ്ങളിലേക്ക് നീങ്ങരുതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. പ്രതിഷേധങ്ങളുടെ പേരിൽ പൊതുമുതൽ നശിപ്പിക്കുകയോ ജനങ്ങളുടെ സഞ്ചാര സാത്വന്ത്രം തടസ്സപെടുത്തുകയോ ചെയ്യരുത്. പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവർക്ക് അവരുടെ വാദങ്ങൾ തന്നെ നേരിൽക്കണ്ട് പറയാം. അക്കാര്യങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്യാം.എന്നാൽ രാജ്ഭവന്‍റെ പരിസരം പ്രതിഷേധത്തിന് വേദിയാകുകയാണ് ചെയ്തതെന്നും രാജ്ഭവനിൽ നടന്ന പ്രതിഷേധവും മണിപ്പൂർ ഗവർണർക്ക് നേരെ നേരെ കരിങ്കൊടി കാണിച്ചതും അംഗീകരിക്കാനാവില്ലെന്നും ഗവർണർ പറഞ്ഞു.

ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്; ഗവർണർ
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തെ കുറിച്ച് പ്രതികരിക്കാൻ ഗവർണർ തയ്യാറായില്ല. അതേസമയം എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും ഗവർണർ പറഞ്ഞു. ജാമിയ മിലിയ സർവ്വകലാശായിൽ വിദ്യാർഥികൾക്ക് നേരെ നടന്ന പൊലീസ് നടപടിയെ കുറിച്ചുള്ള ചോദ്യത്തിന് ക്രമസമാധാന പ്രശ്നമുണ്ടാകുമ്പോഴാണ് പൊലീസിന് ഇടപെടേണ്ടി വരുന്നതെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

ABOUT THE AUTHOR

...view details