കൊച്ചി:വിദ്യാർഥികളിൽ സാമൂഹിക വളർച്ചയോടാപ്പം പ്രകൃതി ജീവനത്തിനും ഊന്നൽ കൊടുക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തോപ്പുംപടിയിൽ പ്രൊഫ കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച കർഷക മിത്രം കറിവേപ്പില തൈ വിതരണ പരിപാടി, തോപ്പുംപടി സെന്‍റ് സെബാസ്റ്റിൻ സ്കൂളിലെ സയൻസ് റിസർച്ച് സെന്‍റര്‍ എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥികളില്‍ പ്രകൃതി ജീവനത്തിന് ഊന്നല്‍ നല്‍കണം: ആരിഫ് മുഹമ്മദ് ഖാന്‍ - malayalam local news
കൊച്ചിയില്‍ വിദ്യാധനം ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
വിദ്യാർഥികളിൽ സാമൂഹിക വളർച്ചയോടാപ്പം പ്രകൃതി ജീവനത്തിനും ഊന്നൽ കൊടുക്കണം: ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ
വിദ്യാർഥികളിലെ കാർഷിക വാസനയെ പരിപോഷിപ്പിക്കുന്നതിന്‍റെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾക്കാണ് കാർഷിക വിജ്ഞാൻ കേന്ദ്രം, ഐ.സി.എ.ആർ എന്നീ സർക്കാർ ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത കറിവേപ്പില തൈകൾ വിതരണം ചെയ്യുന്നത് എന്ന് വിദ്യാധനം ട്രസ്റ്റ് ചെയർമാൻ പ്രൊഫ. കെ.വി.തോമസ് പറഞ്ഞു. പരിപാടിയിൽ ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷത വഹിച്ചു. പൗരാണിക പ്രാധാന്യമുള്ള തോപ്പുംപടി സെന്‍റ് സെബാസ്റ്റിൻ ദേവാലയും ഗവർണർ സന്ദർശിച്ചു.