എറണാകുളം: മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ അതൃപ്തി അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാധ്യമ പ്രവർത്തകരുടെ നേരിട്ടുള്ള ചോദ്യങ്ങൾക്ക് ഇനി മറുപടിയില്ല. താൻ പറയുന്നതല്ല മാധ്യമങ്ങൾ വാർത്തയായി നൽകുന്നത്.
താൻ പറയുന്നതല്ല വാർത്തയാക്കുന്നത്; ചോദ്യങ്ങൾ എഴുതി നൽകിയാൽ മറുപടി എഴുതി നൽകും: മാധ്യമങ്ങളോട് ഗവർണർ - മാധ്യമങ്ങളോട് ഗവർണറുടെ പ്രതികരണം
കൊച്ചിയിൽ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസുമായി ബന്ധപ്പെട്ട ഗവർണറുടെ പ്രതികരണം തേടിയെത്തിയ മാധ്യമങ്ങളോടായിരുന്നു ഗവർണറുടെ പ്രതികരണം.
താൻ പറയുന്നതല്ല വാർത്തയാക്കുന്നത്; ചോദ്യങ്ങൾ എഴുതി നൽകിയാൽ മറുപടി എഴുതി നൽകും: മാധ്യമങ്ങളോട് ഗവർണർ
ചോദ്യങ്ങൾ എഴുതി നൽകിയാൽ എഴുതി മറുപടി നൽകാമെന്നും ഗവർണർ പറഞ്ഞു. ഇനി ആ രീതിയിലെ മാധ്യമങ്ങളോട് പ്രതികരിക്കൂ എന്നും ഗവർണർ വ്യക്തമാക്കി. കൊച്ചിയിൽ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസുമായി ബന്ധപ്പെട്ട ഗവർണറുടെ പ്രതികരണം തേടിയെത്തിയ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ALSO READ:'കോടിയേരിയുടെ പ്രസ്‌താവനയ്‌ക്ക് സത്യവുമായി ബന്ധവുമില്ല'; ലോകായുക്ത വിഷയത്തില്‍ കെ മുരളീധരന്‍