കേരളം

kerala

ETV Bharat / state

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ; എ.ജി.യുടെ നിയമോപദേശം തേടി സര്‍ക്കാര്‍ - സർക്കാർ ജീവനക്കാരുടെ പണിമുടക്ക്

പണിമുടക്ക് തടഞ്ഞ് സർക്കാർ ഉത്തരവ് ഇറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു

Government seeks legal advice from AG  government employees' strike  സർക്കാർ ജീവനക്കാരുടെ പണിമുടക്ക്  എ.ജി.യുടെ നിയമോപദേശം തേടി സര്‍ക്കാര്‍
സർക്കാർ ജീവനക്കാരുടെ പണിമുടക്കിനെതിര ഹൈകോടതി; എ.ജി.യുടെ നിയമോപദേശം തേടി സര്‍ക്കാര്‍

By

Published : Mar 28, 2022, 5:59 PM IST

എറണാകുളം :സർക്കാർ ജീവനക്കാരുടെ പണിമുടക്കിൽ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടി സർക്കാർ. ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവിറക്കിയ പശ്ചാത്തലത്തിലാണ് നടപടി. പണിമുടക്ക് തടഞ്ഞ് സർക്കാർ തന്നെ ഉത്തരവ് ഇറക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

ഈ സാഹചര്യത്തിലാണ് എ.ജി.യുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ നിലപാട് സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ്,പണിമുടക്കിൽ ഡയസ് നോണ്‍ ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ സമർപ്പിച്ച ഹർജിയിൽ നിര്‍ണായക ഉത്തരവിറക്കിയത്.

Also Read: സർക്കാർ ഉദ്യോഗസ്ഥര്‍ പണിമുടക്കുന്നത് നിയമവിരുദ്ധം, ഡയസ്‌നോണ്‍ പ്രഖ്യാപിക്കണമെന്നും ഹൈക്കോടതി

സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ല. സർവീസ് ചട്ടങ്ങളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഡയസ്നോൺ പ്രഖ്യാപിക്കണമെന്നും കോടതി നിർദേശിച്ചു. ജീവനക്കാരുടെ സംഘടനകളുടെ വാദം കേൾക്കണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.

ABOUT THE AUTHOR

...view details