കേരളം

kerala

ETV Bharat / state

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; സിബിഐയ്ക്ക് വിടാൻ തയ്യാറെന്ന് സർക്കാർ

നിരവധി പരാതികൾ ലഭിച്ചിട്ടും എന്തുകൊണ്ടാണ് ഒറ്റ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും നിക്ഷേപകരുടെ പണം സംരക്ഷിക്കാൻ എന്ത് നടപടികൾ സ്വീകരിച്ചുവെന്നും വിശദീകരണം നൽകാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം.

സർക്കാർ
സർക്കാർ

By

Published : Sep 14, 2020, 5:35 PM IST

എറണാകുളം: പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്ക് വിടാൻ തയ്യാറാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത് നൽകിയെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. രണ്ടായിരം കോടിയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. നിലവിൽ അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുകയാണ്.

500 രേഖകൾ പിടിച്ചെടുത്തു. കോന്നിയിലെ ആസ്ഥാനം പൂട്ടി മുദ്രവെച്ചു. 3,200 പരാതികൾ ലഭിച്ചതായും സർക്കാർ അറിയിച്ചു. അതേസമയം നിക്ഷേപകരുടെ താൽപര്യത്തിനാണ് പ്രഥമ പരിഗണനയെന്ന് കോടതി വ്യക്തമാക്കി. നിരവധി പരാതികൾ ലഭിച്ചിട്ടും എന്തുകൊണ്ടാണ് ഒറ്റ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും നിക്ഷേപകരുടെ പണം സംരക്ഷിക്കാൻ എന്ത് നടപടികൾ സ്വീകരിച്ചുവെന്നും വിശദീകരണം നൽകാൻ കോടതി നിർദേശിച്ചു. കേസ് വീണ്ടും നാളെ ഹൈക്കോടതി പരിഗണിക്കും.

ABOUT THE AUTHOR

...view details