കേരളം

kerala

ETV Bharat / state

വാളയാർ കേസിൽ വീഴ്‌ച സമ്മതിച്ച് സർക്കാർ; ഹൈക്കോടതിയിൽ അപ്പീൽ നൽകി - വാളയാർ കേസ്

സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി

വാളയാർ

By

Published : Nov 20, 2019, 12:49 PM IST

കൊച്ചി: വാളയാർ കേസ് അന്വേഷണത്തിൽ പൊലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും വീഴ്‌ച തുറന്നു സമ്മതിച്ച് സർക്കാർ. കേസിൽ തുടരന്വേഷണവും തുടർവിചാരണയും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ സമർപ്പിച്ചു.
വാളയാർ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ ഉയരുകയും സർക്കാരിനെതിരായ പൊതുജനാഭിപ്രായം രൂപപെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പൊലീസിന്‍റെ വീഴ്‌ച സമ്മതിച്ച് സർക്കാർ അപ്പീൽ നൽകിയത്.

കേസിലെ പ്രാഥമിക അന്വേഷണത്തിൽ വീഴ്‌ച സംഭവിച്ചു. ആദ്യമരണത്തിൽ ലൈംഗിക പീഡനം നടന്നെങ്കിലും ആ രീതിയിൽ അന്വേഷണമുണ്ടായില്ല. കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് പൊലീസും പ്രോസിക്യൂഷനും കൂടിയാലോചന നടത്തിയില്ല.
ആദ്യ കുട്ടിയുടെ മരണത്തിൽ കൃത്യമായ അന്വേഷണം നടന്നിരുന്നെങ്കിൽ രണ്ടാമത്തെ കുട്ടിയുടെ മരണം തടയാമായിരുന്നു. പീഡനം നടന്നുവെന്ന ഡോക്‌ടറുടെ റിപ്പോർട്ടിൽ അന്വേഷണം നടന്നില്ല. പൊലീസ് വീഴ്‌ചയെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. വിചാരണ വേളയിൽ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷന് വീഴ്‌ച സംഭവിച്ചു. പോക്സോ കേസിൽ വീഴ്‌ച വരുത്തിയാൽ പൊലീസിനെതിരെയും പ്രോസിക്യൂഷനെതിരെയും നടപടി സ്വീകരിക്കാൻ കഴിയും. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷനെ മാറ്റിയതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

ABOUT THE AUTHOR

...view details