കേരളം

kerala

ETV Bharat / state

സന്നിധാനത്ത് അധിക ഐആര്‍ബി ഉദ്യോഗസ്ഥരും പൊലീസും; ശബരിമല തിരക്ക് നിയന്ത്രണത്തെക്കുറിച്ച് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഹൈക്കോടതിയില്‍ - എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത

ശബരിമലയിൽ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് പുതിയതായി ഒരുക്കിയ ക്രമീകരണങ്ങൾ സർക്കാരും ദേവസ്വം ബോർഡും ഹൈക്കോടതിയെ അറിയിച്ചത്.

government  devasom board  sabarimala rush controll  highcourt of kerala  sabarimala pilgrims  latest news in sabarimala  latest news in ernakulam  latest news today  ഐആര്‍ബി ഉദ്യോഗസ്ഥരും പൊലീസും  ശബരിമല  തിരക്ക് നിയന്ത്രണം  സര്‍ക്കാരും ദേവസ്വം ബോര്‍ഡും  കേരള ഹൈക്കോടതി  ശബരിമല ഏറ്റവും പുതിയ വാര്‍ത്ത  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ശബരിമല തിരക്ക് നിയന്ത്രണം

By

Published : Dec 12, 2022, 7:25 PM IST

എറണാകുളം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനെടുത്ത നടപടികൾ ഹൈക്കോടതിയിൽ വിശദീകരിച്ച് സർക്കാരും ദേവസ്വം ബോർഡും. ശബരിമലയിൽ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് പുതിയതായി ഒരുക്കിയ ക്രമീകരണങ്ങൾ സർക്കാരും ദേവസ്വം ബോർഡും ഹൈക്കോടതിയെ അറിയിച്ചത്. പതിനെട്ടാം പടിയിൽ പുതുതായി 100 ഐആർബി ഉദ്യോഗസ്ഥരും മരക്കൂട്ടം മുതൽ സന്നിധാനം വരെ 420 പൊലീസുകാരെയും അധികമായി നിയോഗിച്ചു.

ചന്ദ്രാനന്ദൻ റോഡ് വഴി തീർഥാടകരെ കടത്തി വിടില്ല. ഇവിടെ നിയന്ത്രണത്തിനായി അധിക പൊലീസിനെയും നിയോഗിക്കും. സന്നിധാനത്തേക്കുള്ള പ്രവേശനവും മടക്കവും വൺവേ ആക്കിയെന്നും സർക്കാർ വ്യക്തമാക്കി. സർക്കാർ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലെടുത്ത തീരുമാനങ്ങൾ നാളെ അറിയിക്കണമെന്ന് ജില്ല കലക്‌ടര്‍ക്ക് ഹൈക്കോടതി നിർദേശം നൽകി.

എല്ലാ തീർഥാടകർക്കും ദർശനത്തിന് സൗകര്യമുണ്ടാകുമെന്ന് അനൗൺസ് ചെയ്യണമെന്നും കോടതി പറഞ്ഞു. തിരക്ക് നിയന്ത്രിക്കാനെടുത്തിട്ടുള്ള നടപടികൾ കാര്യക്ഷമമാക്കാനും കോടതി നിർദേശിച്ചു. നിലയ്ക്കലിലെ പാർക്കിങ്ങ് കേന്ദ്രങ്ങളിൽ ആവശ്യത്തിന് തൊഴിലാളികളെ നിയമിക്കാത്തതിൽ കരാറുകാരന് കാരണം കാണിക്കൽ നോട്ടിസ് നൽകിയതായി ദേവസ്വം ബോർഡും കോടതിയെ അറിയിച്ചു.

തൊഴിലാളികളെ നിയോഗിക്കാത്ത പക്ഷം കരാറുകാരനെ പുറത്താക്കണമെന്നും കോടതി പറഞ്ഞു. ആംബുലൻസിന് സഞ്ചരിക്കാനായി റോഡിനു കുറുകെ കെട്ടിയിരുന്ന വടം അഴിച്ചു മാറ്റവെ ഭക്തർ തള്ളിക്കയറിയത് മരക്കൂട്ടത്തിനു സമീപം അപകടത്തിനു കാരണമായെന്നാണ് സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ട് നൽകിയത്. ശബരിമലയിലെ തിരക്ക് നിയന്ത്രണം സംബന്ധിച്ച വിഷയം ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.

ABOUT THE AUTHOR

...view details