കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനായി സർക്കാർ കടുത്ത നടപടികളിലേക്ക് കടക്കുന്നു. മരട് നഗരസഭ സെക്രട്ടറിയുടെ ചുമതല സർക്കാർ ഐഎഎസ് ഉദ്യോഗസ്ഥന് കൈമാറി. ഫോർട്ടുകൊച്ചി സബ് കലക്‌ടർ സ്നേഹിൽ കുമാർ സിംഗിനാണ് മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതല സർക്കാർ നൽകിയിരിക്കുന്നത്.
മരട് ഫ്ലാറ്റ് പൊളിക്കൽ ; കടുത്ത നടപടികളിലേക്ക് സർക്കാർ - മരട് ഫ്ലാറ്റ് പൊളിക്കൽ
പൊളിക്കാൻ ആവശ്യപ്പെട്ട നാല് ഫ്ലാറ്റുകളിലെയും വൈദ്യുതി, ഗ്യാസ് കണക്ഷനുകൾ വിച്ഛേദിക്കാൻ നഗരസഭാ സെക്രട്ടറി കെഎസ്ഇബിക്കും ഗ്യാസ് ഏജൻസികൾക്കും കത്ത് നൽകി
കൂടാതെ സുപ്രീംകോടതി പൊളിക്കാൻ ആവശ്യപ്പെട്ട നാല് ഫ്ലാറ്റുകളിലെയും വൈദ്യുതി, ഗ്യാസ് കണക്ഷനുകൾ വിച്ഛേദിക്കാൻ നഗരസഭാ സെക്രട്ടറി കെഎസ്ഇബിക്കും ഗ്യാസ് ഏജൻസികൾക്കും കത്ത് നൽകി. സർക്കാർ നിർദേശ പ്രകാരമാണ് സെക്രട്ടറിയുടെ നടപടി. അതേസമയം മരട് നഗരസഭ നൽകിയ ഒഴിപ്പിക്കൽ നോട്ടീസിനെതിരെ ഫ്ലാറ്റ് ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. സുപ്രീംകോടതി നിർദേശം ചൂണ്ടിക്കാണിച്ചാണ് ഹർജി തള്ളിയത്. നിയമലംഘകർക്കുള്ള മുന്നറിയിപ്പാണ് മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള സുപ്രീം കോടതി വിധിയെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.