കാപ്പ ചുമത്തിയ ക്വട്ടേഷൻ നേതാവ് യുവ എൽ.ജെ.പി ദേശീയ ജനറൽ സെക്രട്ടറി; നെടുമ്പാശേരിയില്‍ സ്വീകരണം - youth national general secretary
മംഗലാപുരം ഉണ്ണികുട്ടൻ വധക്കേസ്, പൂക്കടശേരി വധശ്രമക്കേസ്, ആശുപത്രിയിൽ കിടക്കുമ്പോൾ തോക്ക് പിടികൂടിയ കേസ് അടക്കം വിവിധ കേസുകളില്‍ പ്രതിയാണ് അനസ്.

കൊച്ചി:കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ അധ്യക്ഷനായ ലോക് ജനശക്തി പാർട്ടിയുടെ യുവജനവിഭാഗം ദേശീയ ജനറൽ സെക്രട്ടറിയായി നിയമിതനായ അനസിന് നെടുമ്പാശേരിയില്‍ സ്വീകരണം. മംഗലാപുരം ഉണ്ണികുട്ടൻ വധക്കേസ്, പൂക്കടശേരി വധശ്രമക്കേസ്, ആശുപത്രിയിൽ കിടക്കുമ്പോൾ തോക്ക് പിടികൂടിയ കേസ് അടക്കം വിവിധ കേസുകളില്‍ പ്രതിയാണ് നെടുംതോട് പുത്തൻപുരക്കൽ അനസ് എന്ന അൻസീർ. ഇന്നലെയാണ് അനസിന് എല്‍ജെപി പ്രാദേശിക നേതാക്കാൾ നെടുമ്പാശേരിയില്‍ സ്വീകരണം നല്‍കിയത്. അതിനു ശേഷം പ്രവർത്തകരോടൊപ്പം അൻസ് പെരുമ്പാവൂരിലേക്ക് പോയി. കാപ്പ ചുമത്തി കരുതല്‍ തടങ്കലിലായിരുന്ന അനസ് അടുത്തിടെയാണ് ജയില്‍ മോചിതനായത്.