കേരളം

kerala

ETV Bharat / state

Goonda attack| കൊച്ചിയിൽ ഗുണ്ടാവിളയാട്ടം; യുവാവിന് ക്രൂര മര്‍ദനം - Marad Aneesh

ചെലവന്നൂരിലെ സുഹൃത്തിന്‍റെ അമ്മയുടെ മരണാനന്തര ചടങ്ങിനെത്തിയപ്പോഴാണ് സംഘം യുവാവിനെ മർദിച്ച് (Goonda attack in Kochi) കാറിൽ തട്ടിക്കൊണ്ടുപോയത്. മർദ്ദനമേറ്റയുവാവ് ഗുണ്ടാ നേതാവ് മരട് അനീഷിന്‍റെ (Marad Aneesh) സംഘത്തിലുള്ള വ്യക്തിയാണ്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി (Kochi Police)

Goonda attack in Kochi  young man attacked Eranakulam  Gangsterism in kerala  കൊച്ചിയിൽ ഗുണ്ടാവിളയാട്ടം  ഗുണ്ടകളുടെ കുടിപ്പക  എറണാകുളത്ത് യുവാവിന് ക്രൂര മര്‍ദ്ദനം  നഗ്നനാക്കി മര്‍ദ്ദനം  Naked torture  Marad Aneesh  Kochi Police
Goonda attack: കൊച്ചിയിൽ ഗുണ്ടാവിളയാട്ടം; യുവാവിന് ക്രൂര മര്‍ദനം

By

Published : Nov 23, 2021, 11:04 AM IST

Updated : Nov 23, 2021, 11:46 AM IST

എറണാകുളം:ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ യുവാവിന് ക്രൂര മര്‍ദ്ദനം (Goonda attack in Kochi). ഗുണ്ടാ സംഘാംഗം കൂടിയായ ജോണി ആന്‍റണിക്കാണ് മർദനമേറ്റത് (Marad Aneesh). മരണ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി (Kochi Police).

Goonda attack| കൊച്ചിയിൽ ഗുണ്ടാവിളയാട്ടം; യുവാവിന് ക്രൂര മര്‍ദനം

ചെലവന്നൂരിലെ സുഹൃത്തിന്‍റെ അമ്മയുടെ മരണാനന്തര ചടങ്ങിനെത്തിയപ്പോഴാണ് മറ്റൊരു ഗുണ്ടാ സംഘം യുവാവിനെ മർദിച്ച് കാറിൽ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രി ആളുകൾ നോക്കി നിൽക്കെയായിരുന്നു മർദ്ദനം. തുടർന്ന് അങ്കമാലിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് പൂർണ നഗ്ന്നാക്കി മർദിക്കുകയായിരുന്നു.

Also Read: ദമ്പതികളെ ആക്രമിച്ച് കാറും സ്വർണവും പണവും കവർന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ

പരാതിപ്പെട്ടാൽ കുടുംബത്തോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ആശുപത്രിയിൽ ബൈക്കിൽ നിന്ന് വീണാണ് അപകടമെന്നായിരുന്നു ആദ്യം അറിയിച്ചത്. പരുക്ക് ഗുരുതരമായതോടെ വീണ്ടും ചികിത്സ തേടുകയും പൊലീസ് പരാതി നൽകുകയുമായിരുന്നു.

മർദനമേറ്റയുവാവ് ഗുണ്ടാ നേതാവ് മരട് അനീഷിന്‍റെ സംഘത്തിലുള്ള വ്യക്തിയാണ്. മർദിച്ചവർ തമ്മനം ഫൈസലിന്‍റെ ഗുണ്ടാസംഘത്തിൽ പെട്ടവരെന്നാണ് ആരോപണം. ഫൈസലിനെ അന്വേഷിച്ച് ജോണി വാളുമായി എത്തിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

ഗുണ്ടാ സംഘങ്ങൾക്കിടയിലുള്ള പകയാണ് മർദനത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ തമ്മനം ഫൈസൽ, സുബിരാജ് ചളിക്കവട്ടം. സുന്ദരൻ, അനുപ് അടക് എന്നിവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Last Updated : Nov 23, 2021, 11:46 AM IST

ABOUT THE AUTHOR

...view details