കേരളം

kerala

ETV Bharat / state

കുരിശുമരണത്തിന്‍റെ ഓർമ്മയിൽ ഇന്ന് ദുഃഖവെള്ളി - jesus christ

കേരളത്തിലെ വിവിധ ക്രൈസ്‌തവ ദേവാലയങ്ങളിൽ പ്രാർഥന ശുശ്രൂഷകൾ നടന്നു

Good Friday  Ernakulam  കുരിശുമരണത്തിന്‍റെ ഓർമ്മയിൽ ഇന്ന് ദുഃഖവെള്ളി  എറണാകുളം  jesus christ
കുരിശുമരണത്തിന്‍റെ ഓർമ്മയിൽ വിശ്വാസ സമൂഹം ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു

By

Published : Apr 2, 2021, 11:51 AM IST

എറണാകുളം:കുരിശുമരണത്തിന്‍റെ സ്മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവ സമൂഹം ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് നന്മയുടെ പ്രതീകമായ യേശുദേവന്‍റെ കുരിശുമരണത്തിൽ ദുഃഖം രേഖപ്പെടുത്തിയാണ് ദുഃഖവെള്ളി ദിനാചരണം നടത്തുന്നത്.

കേരളത്തിലെ വിവിധ ക്രൈസ്‌തവ ദേവാലയങ്ങളിൽ പ്രാർഥന ശുശ്രൂഷകൾ നടന്നു. എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ നടന്ന ചടങ്ങുകൾക്ക് അങ്കമാലി അതിരൂപത മെത്രോപോലിത്തൻ വികാരി ആർച്ച് ബിഷപ്പ് മാർ ആന്‍റണി കരിയിലും സെന്‍റ് ഫ്രാൻസിസ് കത്തീഡ്രലിൽ നടന്ന ചടങ്ങുകൾക്ക് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലും നേതൃത്വം നൽകുകയുണ്ടായി.

പാപം ചെയ്യാത്ത യേശു ക്രിസ്‌തുവിന് കുരിശുമരണം ഏറ്റുവാങ്ങേണ്ടി വന്നു. ഇത് മനുഷ്യനും സഹനവും തമ്മിലുള്ള ബന്ധമാണ് പഠിപ്പിക്കുന്നതെന്ന് ആർച്ച് ബിഷപ്പ് മാർ ആന്‍റണി കരിയിൽ പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ നഗരം ചുറ്റിയുള്ള കുരിശിന്‍റെ വഴിയുൾപടെയുള്ള ചടങ്ങുകൾ പള്ളി അങ്കണങ്ങളിൽ തന്നെയാണ് ഇത്തവണ സംഘടിപ്പിക്കുക. മലയാറ്റൂരിൽ കർശന നിയന്ത്രണങ്ങളോടെ മലകയറ്റത്തിന് അനുമതി നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details