സ്വർണ്ണക്കടത്ത് കേസ്; റമീസിന്‍റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്.
സ്വർണ്ണക്കടത്ത് കേസ്; റമീസിന്‍റെ കസ്റ്റംസ് കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
എറണാകുളം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് പ്രതി റമീസിന്‍റെ കസ്റ്റംസ് കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലെ നാലാം പ്രതിയാണ് പെരിന്തൽമണ്ണ സ്വദേശിയായ റമീസ്. സ്വർണ്ണ കടത്ത് കേസിലെ മുഖ്യ സൂത്രധാരൻ കൂടിയാണ് റമീസ്. ഒന്നാം പ്രതി സരിത്തിന്‍റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.