എറണാകുളം: നെടുമ്പാശ്ശേരി രാജ്യാന്തര വിമാന താവളത്തിൽ കസ്റ്റംസ് യാത്രക്കാരനിൽ നിന്ന് സ്വർണം പിടികൂടി. 78 ലക്ഷം രൂപ വില വരുന്ന 1762 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലാക്കി ഇരു കാൽപാദങ്ങളോട് ഒട്ടിച്ചു ചേർത്താണ് കടത്തിയത്. മലപ്പുറം സ്വദേശി ദിൽഷാദാണ് സ്വർണവുമായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
സ്വർണം പേസ്റ്റ് രൂപത്തിലാക്കി കാൽപാദങ്ങളോട് ഒട്ടിച്ചു കടത്തി: ഒരാൾ പിടിയിൽ - smuggle gold into a paste and paste on both feet
നെടുമ്പാശേരി രാജ്യാന്തര വിമാന താവളത്തിൽ വച്ചാണ് മലപ്പുറം സ്വദേശി കസ്‌റ്റംസ് പിടിയിലായത്.
ഷാർജയിൽ നിന്നും എത്തിയ ഇയാൾ ഇരു കാൽപാദങ്ങളുടേയും താഴെയാണ് അതിവിദഗ്‌ദമായി സ്വർണം ചേർത്തു വച്ചത്. തുടർന്ന് ടേപ്പ് വച്ച് സ്വർണം തിരിച്ചറിയാത്ത വിധം ഭദ്രമായി പൊതിഞ്ഞ് സോക്‌സും ഷൂസും ധരിക്കുകയായിരുന്നു. ഇയാളുടെ നടത്തത്തിൽ സംശയം തോന്നിയ കസ്റ്റംസുകാർ ഷൂസ് അഴിപ്പിച്ച് പരിശോധിക്കുകയായിരുന്നു.
തുടർന്നാണ് സ്വർണം പിടിച്ചെടുത്ത് ഇയാളെ കസ്റ്റഡിയിലെടുത്തത്. കസ്റ്റംസിനെയും എയർപോർട്ട് അധികൃതരെയും കമ്പളിപ്പിച്ച് സ്വർണം കടത്താനുള്ള വ്യത്യസ്ഥ മാർഗങ്ങളാണ് സ്വർണക്കടത്തുകാർ സ്വീകരിക്കുന്നത്. ഇതിനു മുമ്പ് സ്വർണം ലായനിയാക്കി മാറ്റി തോർത്തിൽ മുക്കി കൊണ്ടുവന്നതും കൊച്ചി വിമാനത്താവളത്തിൽ പിടികൂടിയിരുന്നു.