എറണാകുളം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസലിനെ കൊച്ചിയിലെത്തിച്ചു. കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം കാര്യാലയത്തിൽ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്തിൽ ഇയാൾ പണം നിക്ഷേപിച്ചിരുന്നോയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. സ്വർണക്കടത്തിൽ ഫൈസലിന് പങ്കുള്ളതായി കസ്റ്റംസ് കേസിലെ രണ്ടാം പ്രതി കെ.ടി. റമീസ് മൊഴി നൽകിയെന്നാണ് സൂചന.
സ്വര്‍ണക്കടത്ത്; കാരാട്ട് ഫൈസലിനെ കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു - Gold smuggling case news
നേരത്തെ അറസ്റ്റു ചെയ്ത 16 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ പോലും കസ്റ്റംസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ചോദ്യം ചെയ്യലിനൊടുവിൽ കസ്റ്റംസ് ഫൈസലിന്‍റെ അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷണം വഴിമുട്ടി നിൽക്കുന്ന വേളയിലാണ് നിർണായകമായ നീക്കം കസ്റ്റംസ് നടത്തിയത്. നേരത്തെ അറസ്റ്റു ചെയ്ത 16 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ പോലും കസ്റ്റംസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കേസിൽ അറസ്റ്റ് രേഖപ്പെടുത്തി അറുപത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണ നിയമം പാലിക്കാത്തതിനെ തുടർന്ന് പ്രതികൾക്കെല്ലാം കോടതി ജാമ്യം അനുവദിച്ചിരുന്നു.