എറണാകുളം: സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്ത്, രണ്ടാം പ്രതി സ്വപ്‌ന എന്നിവർ കൊച്ചി എൻ.ഐ.എ പ്രത്യേക കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ പിൻവലിച്ചു. ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായ എട്ട് പ്രതികളുടെ ജാമ്യാപേക്ഷകളിൽ കോടതി ഉച്ചയ്ക്ക് ശേഷം വിധി പറയും. സ്വർണക്കടത്ത് കേസിലെ ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി തൊണ്ണൂറ് ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. ഈയൊരു സാഹചര്യത്തിൽ ജാമ്യം ലഭിക്കാനുള്ള സാധ്യതയില്ലെന്ന് മനസിലാക്കിയാണ് പ്രതികൾ ജാമ്യാപേക്ഷ പിൻവലിച്ചത്.
സ്വർണക്കടത്ത് കേസ്:സരിത്തും സ്വപ്‌നയും ജാമ്യാപേക്ഷ പിൻവലിച്ചു - sarith
സ്വർണക്കടത്ത് കേസിലെ ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി തൊണ്ണൂറ് ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. ഈയൊരു സാഹചര്യത്തിൽ ജാമ്യം ലഭിക്കാനുള്ള സാധ്യതയില്ലെന്ന് മനസിലാക്കിയാണ് പ്രതികൾ ജാമ്യാപേക്ഷ പിൻവലിച്ചത്.
![സ്വർണക്കടത്ത് കേസ്:സരിത്തും സ്വപ്‌നയും ജാമ്യാപേക്ഷ പിൻവലിച്ചു സ്വർണക്കടത്ത് കേസ് സരിത്തും സ്വപ്‌നയും സരിത്ത് സ്വപ്‌ന സ്വർണക്കടത്ത് കേസ്: ജാമ്യാപേക്ഷ gold smuggling case sarith and swapna sarith and swapna withdraw bail sarith swapna](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9182535-thumbnail-3x2-gold.jpg)
പ്രതികൾക്കതിരെ യു.എ.പി.എ ചുമത്തിയതിന് ന്യായീകരണമായി പ്രതികൾക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന വാദമാണ് എൻ.ഐ.എ ഉയർത്തിയത്. ഈ സംഘം ടാൻസാനിയ കേന്ദ്രീകരിച്ച് സ്വർണം, ലഹരി, ആയുധം, രത്നം എന്നിവയുടെ കള്ളക്കടത്തു നടത്തുന്നതായി രഹസ്യാന്യേഷണ റിപ്പോർട്ടുണ്ട്. അഞ്ചാം പ്രതി റമീസ് കെ.ടിയും പതിമൂന്നാം പ്രതി ഷറഫുദീനും ഒരുമിച്ചു നടത്തിയ ടാൻസനിയ യാത്രയുടെ തെളിവുകൾ ലഭിച്ചിരുന്നു. പ്രതികൾക്കെതിരായ ഡിജിറ്റൽ തെളിവുകൾ മുദ്രവെച്ച കവറിൽ എൻഐഎ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. യു.എ.ഇ, ടാൻസാനിയ എന്നിവിടങ്ങളിൽ അന്വേഷണം നടത്തേണ്ടതിനാൽ ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കരുതെന്നാണ് എൻ.ഐ.എ യുടെ വാദം. സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ ക്ക് ഏറെ നിർണായകമാണ് പ്രതികളുടെ ജാമ്യാപേക്ഷയിലുള്ള ഇന്നത്തെ വിധി.