എറണാകുളം: സ്വർണക്കടത്ത് കേസിലെ പത്താം പ്രതി റബിൻസിനെ അഞ്ചാം തീയ്യതി വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. എൻഐഎ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കിയിരുന്നു. കൊച്ചിയിലെ എൻഐഎ കോടതിയാണ് റബിൻസിനെ റിമാന്‍റ് ചെയ്‌തത്. സ്വർണക്കടത്തിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെ കുറിച്ച് റബിൻസ് വെളിപ്പെടുത്തിയെന്ന് എൻഐഎ കോടതിയെ അറിയിച്ചു. ഈ പ്രതികൾ വിദേശത്തേക്ക് കടന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
സ്വർണക്കടത്ത് കേസ്; പത്താം പ്രതി റബിൻസിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു - Gold smuggling case updation
അഞ്ചാം തിയ്യതി വരെയാണ് റബിൻസിനെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്
![സ്വർണക്കടത്ത് കേസ്; പത്താം പ്രതി റബിൻസിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു പത്താം പ്രതി റബിൻസിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു സ്വർണക്കടത്ത് കേസ് അപ്‌ഡേഷൻ റബിൻസിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ സ്വർണക്കടത്ത് കേസ് Gold smuggling case Robbins judicial custody Gold smuggling case updation Robbins in judicial custody](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9401543-264-9401543-1604312346342.jpg)
സ്വർണക്കടത്ത് കേസിലെ മറ്റു പ്രതികളുടെ റിമാന്‍റ് കാലാവധി അവസാനിക്കുന്ന തീയ്യതി പരിഗണിച്ചാണ് മൂന്ന് ദിവസത്തേക്ക് റിമാന്‍റ് ചെയ്‌തത്. സമൂഹ മാധ്യമങ്ങളിലൂടെ മറ്റ് പ്രതികളുമായി ചേര്‍ന്ന് ആസൂത്രണം നടത്തിയാണ് റബിൻസ് സ്വര്‍ണം കടത്തിയതെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്തില്‍ നിക്ഷേപമിറക്കിയ റബിന്‍സ് നേരത്തെയും സ്വര്‍ണം കടത്തിയിട്ടുണ്ട്. ഇയാളുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
സ്വർണക്കടത്ത് കേസിലെ അഞ്ചാം പ്രതി കെ ടി റമീസ്, ആറാം പ്രതി ജലാൽ എന്നിവരുമായി റബിൻസ് ഗൂഢാലോചന നടത്തിയിരുന്നു. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയതും യുഎഇ കേന്ദ്രീകരിച്ച് സ്വർണക്കടത്ത് ഇടപാടുകൾക്ക് നേതൃത്വം നൽകിയതും ഇയാളും മൂന്നാം പ്രതി ഫൈസൽ ഫരീദും ചേർന്നാണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. യുഎഇ നാട് കടത്തിയതിനെ തുടർന്നാണ് കൊച്ചിയിൽ നിന്ന് റബിൻസിനെ എൻഐഎ പിടികൂടിയത്.