റമീസിന്‍റെ എന്‍ഐഎ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും - എറണാകുളം
കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് റമീസിനെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും
എറണാകുളം: സ്വർണക്കടത്ത് കേസിലെ അഞ്ചാം പ്രതി കെ.ടി റമീസിന്‍റെ എൻഐഎ കസ്റ്റഡി കാലാവധി വെള്ളിയാഴ്‌ച അവസാനിക്കും. പ്രതിയെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും. നേരത്തെ രണ്ട് തവണകളിലായി 10 ദിവസത്തെ കസ്റ്റഡിയിലാണ് കോടതി വിട്ടത്. ആഫ്രിക്കയിലെ മയക്കുമരുന്ന് സംഘങ്ങളുമായി കെ.ടി റമീസിന് ബന്ധമുള്ളതായി സംശയിക്കുന്നതായി എൻഐഎ കോടതിയെ അറിയിച്ചിരുന്നു. നിരവധി തവണ ഇയാൾ ടാൻസാനിയയിൽ പോയതായും കണ്ടെത്തിയിട്ടുണ്ട്. ലോക്ക് ഡൗൺ സമയത്ത് വൻ തോതിൽ സ്വർണക്കടത്ത് ആസൂത്രണം ചെയ്‌തതും നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്തിന് മറ്റ് പ്രതികളെ പ്രേരിപ്പിച്ചതും റമീസാണെന്ന് എൻഐഎ അന്വേഷണ റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.