എറണാകുളം:സ്വർണക്കടത്തിലെ എൻഐഎ കേസിൽ എം ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുക. എൻഐഎ രജിസ്റ്റർ ചെയ്ത കേസിലും അറസ്റ്റിന് സാധ്യതയുണ്ടെന്നും ഇത് തടയണമെന്നുമാണ് മുൻകൂർ ജാമ്യഹർജിയിലെ ആവശ്യം.
സ്വർണക്കടത്ത് ; എൻഐഎ കേസിൽ എം ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും - nia court bail today
കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുക.
ഇതുവരെ വിവിധ അന്വേഷണ ഏജൻസികൾ നൂറ്റിയൊന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്തിട്ടുണ്ട്. കസ്റ്റംസ്, എൻഫോഴ്സ്മെന്‍റ്, എൻഐഐ അന്വേഷണ ഏജൻസികള്‍ ആവശ്യപ്പെട്ടപ്പോഴെല്ലാം ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്. ഇതിനായി കൊച്ചിക്കും തിരുവനന്തപുരത്തിനുമിടയിൽ പല തവണ യാത്ര ചെയ്തു. അന്വേഷണവുമായി തുടർന്നും സഹകരിക്കാൻ തയ്യാറാണ്. അറസ്റ്റ് തടയണമെന്നുമാണ് എം.ശിവശങ്കറിന്‍റെ ആവശ്യം. കസ്റ്റംസ്, ഇഡി കേസുകളിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വെള്ളിയാഴ്ച വരെ തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.