സ്വപ്‌നയുടേയും സന്ദീപിന്‍റെയും കസ്റ്റഡി അപേക്ഷ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഇന്ന് സമര്‍പ്പിക്കും - ED summits custody application
പ്രതികളെ ബുധനാഴ്‌ച കോടതിയില്‍ ഹാജരാക്കാന്‍ എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചു
![സ്വപ്‌നയുടേയും സന്ദീപിന്‍റെയും കസ്റ്റഡി അപേക്ഷ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഇന്ന് സമര്‍പ്പിക്കും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കസ്റ്റഡി അപേക്ഷ എറണാകുളം സ്വപ്‌ന സുരേഷ് gold smuggling case ED summits custody application എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8276042-thumbnail-3x2-gold.jpg)
എറണാകുളം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും കസ്റ്റഡിയില്‍ വാങ്ങുന്നതിന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് തിങ്കളാഴ്‌ച അപേക്ഷ നല്‍കും. എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുക. നേരത്തെ സ്വപ്‌ന, സന്ദീപ്, സരിത്ത് എന്നിവരെ പ്രതി ചേര്‍ത്ത് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഫെമ നിയമ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളെ ബുധനാഴ്‌ച കോടതിയില്‍ ഹാജരാക്കാന്‍ എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചു.