സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്‍റ് കേസെടുത്തു - gold smuggling
സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ, ഫൈസൽ ഫരീദ് എന്നിവരെയാണ് പ്രതി ചേർത്തത്.
സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കേസെടുത്തു
എറണാകുളം: സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് കേസെടുത്തു. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ, ഫൈസൽ ഫരീദ് എന്നിവരെയാണ് പ്രതി ചേർത്തത്. പ്രതികൾ വൻതോതിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഇ.ഡി കൊച്ചി യൂണിറ്റ് കേസെടുത്തത്. ഇതോടെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടികളിലേക്ക് അടക്കം ഇ.ഡിക്ക് പ്രവേശിക്കാനാവും.