കേരളം

kerala

By

Published : Apr 27, 2022, 11:06 AM IST

Updated : Apr 27, 2022, 12:11 PM IST

ETV Bharat / state

സ്വർണ കടത്ത് കേസ്; ലീഗ് നേതാവ് എ.എ ഇബ്രാഹിം കുട്ടിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

ഇബ്രാഹിം കുട്ടിയുടെ മകൻ ഷാബിനാണ് ഇക്കഴിഞ്ഞ 17ന് ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്

ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം  എ.എ ഇബ്രാഹിം കുട്ടിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു  നെടുമ്പാശേരി സ്വർണ കടത്ത്  gold smuggling case  customs raid  gold case a a ibrahim kutty
ലീഗ് നേതാവ് എ.എ ഇബ്രാഹിം കുട്ടിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

എറണാകുളം:തൃക്കാക്കര നഗരസഭ വൈസ് ചെയർമാനും ലീഗ് നേതാവുമായ എ.എ ഇബ്രാഹിം കുട്ടിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. നെടുമ്പാശേരി എയർപോട്ടിൽ വെച്ച് ഒരു കോടി രൂപയുടെ സ്വർണം പിടികൂടിയ കേസിൽ ഇയാളുടെ മകൻ ഷാബിനെതിരെ കേസെടുത്തിരുന്നു. ഇതേ തുടർന്നാണ് കൊച്ചി കസ്റ്റംസ് ഓഫിസിലേക്ക് വിളിച്ച് വരുത്തി ഇബ്രാഹിം കുട്ടിയെ ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞ ദിവസം കസ്റ്റംസ് ഇബ്രാഹിം കുട്ടിയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. അതേ സമയം ഇബ്രാഹിം കുട്ടിയുടെ മകൻ ഷാബിന്‍റെ പാസ്പോർട്ട് കസ്റ്റംസ് കണ്ടു കെട്ടി. പ്രതിസ്ഥാനത്തുള്ള ഇറച്ചിവെട്ടു യന്ത്രം എത്തിച്ച സ്ഥാപന ഉടമയും സിനിമ നിർമ്മാതാവ് സിറാജുദ്ധീനും ഇബ്രാഹിം കുട്ടിയുടെ മകൻ ഷാബിനും ഒളിവിലാണ്. ഇരുവരും ബിസിനസ് പങ്കാളികളാണ്.

സിറാജുദ്ദീൻ രാജ്യം വിട്ടതായി കസ്റ്റംസ് അറയിച്ചു. ഇരുവർക്കും കസ്റ്റംസ് നോട്ടീസയച്ചു. ഇറച്ചിവെട്ട് യന്ത്രത്തിലൊളിപ്പിച്ച് നെടുമ്പാശേരി വഴി കടത്താൻ ശ്രമിച്ച 2.26 കിലോഗ്രാം സ്വർണം പിടികൂടിയ സംഭവത്തിലായിരുന്നു ലീഗ് നേതാവിന്‍റെ മകനെ പ്രതി ചേർത്തത് .

ദുബൈയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ തൃക്കാക്കര തുരുത്തുമ്മേൽ എൻറർപ്രൈസസ് സ്ഥാപനത്തിന്‍റെ പേരിലാണ് ഇക്കഴിഞ്ഞ 17ന് കാർഗോ നെടുമ്പാശേരിയിലെത്തിയത്. ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ സ്വർണമാണെന്ന രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്നാണ് പുറത്തേക്ക് കടക്കുകയായിരുന്ന വാഹനം തടഞ്ഞു നിർത്തി ഇറച്ചിവെട്ട് യന്ത്രം പൊളിച്ചു നോക്കി സ്വർണം കണ്ടെത്തിയത്.

Last Updated : Apr 27, 2022, 12:11 PM IST

ABOUT THE AUTHOR

...view details