കേരളം

kerala

By

Published : Sep 4, 2020, 3:25 PM IST

ETV Bharat / state

സ്വര്‍ണക്കടത്ത്‌ കേസില്‍ പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന് കസ്റ്റംസ്

പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് കസ്റ്റംസ്‌ എറണാകുളം എ.സി.ജെ.എം കോടതിയില്‍ അപേക്ഷ നല്‍കി.

സ്വര്‍ണക്കടത്ത്‌ കേസ്‌  കസ്റ്റംസ്‌  കസ്റ്റംസ്‌ ചോദ്യം ചെയ്യാനൊരുങ്ങി  എറണാകുളം എ.സി.ജെ.എം കോടതി  എറണാകുളം  gold smuggling case
സ്വര്‍ണക്കടത്ത്‌ കേസില്‍ റമീസുള്‍പ്പെടെ ആറ്‌ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്‌

എറണാകുളം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്‌. രണ്ടാം പ്രതി കെ.ടി റമീസുള്‍പ്പെടെ ആറു പ്രതികളെയാണ് കസ്റ്റംസ് വീണ്ടും‌ ചോദ്യം ചെയ്യുക. പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് കസ്റ്റംസ്‌ എറണാകുളം എ.സി.ജെ.എം കോടതിയില്‍ അപേക്ഷ നല്‍കി. ആറു പ്രതികളെയും നേരത്തെ കസ്റ്റംസ്‌ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തിരുന്നതാണ്. ഈ സാഹചര്യത്തില്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ സാധിക്കാത്തതിനാലാണ് ജയിലില്‍ വച്ച് ചോദ്യം ചെയ്യാന്‍ കസ്റ്റംസ്‌ കോടതിയില്‍ അപേക്ഷ നല്‍കിയത്.

സ്വര്‍ണക്കടത്ത്‌ കേസില്‍ റമീസുള്‍പ്പെടെ ആറ്‌ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്‌

കെ.ടി റമീസ്, ഷാഫി, പി.ടി. അബ്‌ദു, ഹംജദ്‌ അലി, സെയ്‌ദലവി, ഹംസദ്‌ അബ്‌ദുല്‍ സലാം എന്നിവരെയാണ് കസ്റ്റംസ്‌ വീണ്ടും ചോദ്യം ചെയ്യുക. സ്വര്‍ണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട് കൂടൂതല്‍ വിവരങ്ങള്‍ പ്രതികളില്‍ നിന്നും അറിയേണ്ടതുണ്ട്. സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കണം. ജയിലധികൃതരുടെ സാന്നിധ്യത്തില്‍ പ്രതികളെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നുമാണ് കസ്റ്റംസ്‌ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെടുന്നത്. കൂടാതെ ബെംഗളൂരുവില്‍ പിടിയിലായ മയക്കുമരുന്ന് കേസിലെ പ്രതികളുമായി റമീസിനുള്ള ബന്ധവും ചോദ്യം ചെയ്യലിന് കാരണമായെന്നാണ് സൂചന. മയക്ക് മരുന്ന് കേസില്‍ പിടിയിലായ അനുപ്‌ മുഹമ്മിന്‍റെ ഫോണില്‍ നിന്നും റമീസിന്‍റെ നമ്പര്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

റമീസിന് വിദേശത്തുള്ള മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി എൻ.ഐ.എയും കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പ്രതിയുടെ ടാൻസാനിയയിലേക്കുള്ള യാത്രയും ഈ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. സ്വർണക്കടത്തിന്‍റെ കേരളത്തിലെ മുഖ്യകണ്ണിയായ കെ.ടി റമീസിന്‍റെ ബന്ധങ്ങൾ തേടിയുള്ള അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും എൻ.ഐ.എ വ്യാപിപ്പിച്ചിട്ടുണ്ട്. യു.എ.ഇ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലും ചില വിവരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ഫൈസൽ ഫരീദിനെ നേരിട്ട് ചോദ്യം ചെയ്യാൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. റബിൻസും ഫൈസൽ ഫരീദിനുമെതിരെയുള്ള സ്വർണക്കടത്ത് കേസ് സംബന്ധിച്ച വിവരങ്ങൾ എൻ.ഐ.എ നേരിട്ട് ദുബായ് പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇരുവരുമായും ബന്ധമുള്ള നിരവധി പേർ എൻ.ഐ.എയുടെ നിരീക്ഷണത്തിലുണ്ട്.

ABOUT THE AUTHOR

...view details