എറണാകുളം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ തിരുവനന്തപുരത്ത് വെച്ച് ഒമ്പത് മണിക്കൂർ കസ്റ്റംസ് എം. ശിവശങ്കറിനെ ചോദ്യം ചെയ്‌തിരുന്നു. യുഎഇ കോൺസുലേറ്റ് എത്തിച്ച ഈന്തപ്പഴം വിതരണം ചെയ്‌ത വിഷയത്തിൽ ചട്ടലംഘനം നടന്നതായി കണ്ടെത്തിയിരുന്നു. ഇതിൽ ശിവശങ്കറിന് പങ്കുള്ളതായി കസ്റ്റംസിന് മൊഴി ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.
സ്വർണക്കടത്ത് കേസ്; എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്.
സ്വർണക്കടത്തിൽ കസ്റ്റംസ് അന്വേഷണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ ചോദ്യം ചെയ്യലിന് പ്രാധാന്യമുണ്ട്. കേസിലെ പ്രധാന പ്രതികളായ സ്വപ്‌നയും, സന്ദീപ് അമടക്കള്ളവരുടെ മൊഴികളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലും ശിവശങ്കറിൽ നിന്നും വ്യക്തത തേടും. ഇതിൽ സ്വപ്‌ന സുരേഷും ശിവശങ്കറും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന കണ്ടെത്തലാണ് നിർണായകം. അതേ സമയം സ്വപ്‌ന സുരേഷ്, സന്ദീപ്, സരിത്ത് എന്നീ പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതിന് കസ്റ്റംസിന് കോടതി അനുമതി നൽകിയിരുന്നു. ജയിലിലെത്തിയാകും ഇവരെ ചോദ്യം ചെയ്യുക.