കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിന് പിന്നിൽ മലയാളി വ്യവസായിയെന്ന് പ്രതി റമീസിന്‍റെ വെളിപ്പെടുത്തൽ. സ്വർണക്കടത്തിൻ്റെ മുഖ്യ സൂത്രധാരൻ ദാവൂദ് അൽ അറബിയെന്ന വ്യവസായിയാണെന്ന് റമീസ് മൊഴി നൽകി. ഇത് യഥാർഥ പേരാണോയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല. ദാവൂദ് അൽ അറബി യുഎഇ പൗരനാണെന്നും പന്ത്രണ്ട് തവണ സ്വർണം കടത്തിയെന്നുമാണ് റമീസിന്‍റെ മൊഴി.
സ്വർണക്കടത്തിന് പിന്നിൽ മലയാളി വ്യവസായിയെന്ന് റമീസിന്‍റെ മൊഴി - ദാവൂദ് അൽ അറബി യുഎഇ പൗരൻ
അന്വേഷണ ഏജൻസികൾക്ക് നൽകിയ മൊഴിയിലാണ് റമീസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
![സ്വർണക്കടത്തിന് പിന്നിൽ മലയാളി വ്യവസായിയെന്ന് റമീസിന്‍റെ മൊഴി gold smuggling case latest news gold smuggling case crucial Disclosure സ്വർണക്കടത്തിന് പിന്നിൽ ആര് സ്വർണക്കടത്തിന് പിന്നിൽ മലയാളി വ്യവസായി സ്വർണക്കടത്ത് റമീസ് മൊഴി ദാവൂദ് അൽ അറബി ദാവൂദ് അൽ അറബി യുഎഇ പൗരൻ Dawood Al Arabi uae citizen](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9325762-thumbnail-3x2-davood.jpg)
ചെറിയ അളവിലുള്ള സ്വർണക്കടത്ത് ഇനി വേണ്ടെന്നും, കുറഞ്ഞത് പത്ത് കിലോയെങ്കിലും നയതന്ത്ര ബാഗേജിലൂടെ കടത്തണമെന്നും റമീസിനോട് സ്വപ്‌ന സുരേഷ് നിർദേശിച്ചപ്പോഴാണ് ദാവൂദ് അൽ അറബിയെ ബന്ധപ്പെടുന്നത്. വലിയ അളവിൽ സ്വർണക്കടത്ത് നടത്തുന്ന ആളാണ് ദാവൂദ് അൽ അറബിയെന്നും റമീസ് മൊഴി നൽകി. എന്നാൽ ഇയാൾ യുഎഇയിൽ ഉൾപ്പെടെ വൻ വ്യവസായ ശൃംഖലകളുള്ള മലയാളി വ്യവസായിയാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. സ്വർണക്കടത്തിന് പിന്നിൽ മലയാളി വ്യവസായിയായ പ്രമുഖനാണെന്ന് സൂചന നേരത്തെ അന്വേഷണ സംഘത്തിന് ഉണ്ടായിരുന്നു.
സ്വപ്‌ന, സരിത്ത് എന്നിവർക്കെതിരെ കോഫേപോസ ചുമത്തുന്നതിന്‍റെ ഭാഗമായി സെൻട്രൽ എക്കോണമിക്ക് ഇന്‍റലിജൻസ് ബ്യൂറോക്ക് കസ്റ്റംസ് നൽകിയ റിപ്പോർട്ടിലാണ് റമീസിന്‍റെ മൊഴി പരാമർശിക്കുന്നത്.