കേരളം

kerala

ETV Bharat / state

കേരളത്തിലേക്ക് സ്വര്‍ണം കടത്താന്‍ സ്‌പീക്കര്‍ സഹായിച്ചെന്ന് കെ.സുരേന്ദ്രന്‍ - സ്വര്‍ണക്കടത്ത് കേസ്‌‌

തദ്ദേശ തെരഞ്ഞെടുപ്പ് ഇടത്‌-വലത്‌ മുന്നണികള്‍ക്കെതിരായ വിധിയെഴുത്താകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

gold smuggling case  kerala speaker sriramakrishnan  kerala speaker  gold smuggling case allegations  p sriramakrishnan  കേരളത്തിലേക്ക് സ്വര്‍ണം കടത്താന്‍ സ്‌പീക്കര്‍ സഹായിച്ചെന്ന് കെ.സുരേന്ദ്രന്‍  സ്വര്‍ണക്കടത്ത് കേസ്‌‌  പി.ശ്രീരാമകൃഷ്‌ണന്‍
കേരളത്തിലേക്ക് സ്വര്‍ണം കടത്താന്‍ സ്‌പീക്കര്‍ സഹായിച്ചെന്ന് കെ.സുരേന്ദ്രന്‍

By

Published : Dec 8, 2020, 12:32 PM IST

Updated : Dec 8, 2020, 12:42 PM IST

എറണാകുളം: നിയമസഭ സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. സ്വര്‍ണം കടത്താന്‍ സ്‌പീക്കര്‍ സാഹായിച്ചുവെന്നും സ്‌പീക്കറുടെ വിദേശയാത്രകൾ ദുരൂഹമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സ്വര്‍ണം കടത്തിയവരെ മുഖ്യമന്ത്രിയും ചില മന്ത്രിമാരും സഹായിച്ചിട്ടുണ്ടെന്നും മന്ത്രിമാരുടെ വിദേശ യാത്രകള്‍ പരിശോധിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

അതേസമയം പോളിങ്‌ ശതമാനത്തിലെ വര്‍ധനവ്‌ ഇടത്‌-വലത്‌ മുന്നണികള്‍ക്കെതിരായ ജനവികാരമാണ് സൂചിപ്പിക്കുന്നത്. അഴിമതിയാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയം. പരസ്പരം അഴിമതി മറച്ചു വയ്ക്കുകയാണ് ഇരുമുന്നണികളെന്നും അദ്ദേഹം ആരോപിച്ചു. ആത്മാർഥയില്ലാത്ത പ്രതിപക്ഷമാണ് യുഡിഎഫ്‌. അഴിമതിയുടെ ഇരുമുഖങ്ങളായ യുഡിഎഫിനും എൽഡിഎഫിനുമെതിരെയുള്ള വിധിയെഴുത്തായി തദ്ദേശ തെരഞ്ഞെടുപ്പ് മാറുെമന്നും സുരേന്ദ്രന്‍ പറഞ്ഞു. പെട്രോള്‍ വിലനിയന്ത്രണം എടുത്തു കളഞ്ഞത്‌ യുപിഎ സര്‍ക്കാരാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ സമരം ചെയ്യുന്നത് സാധാരണയാണ്. പെട്രോൾ വില വർധന വലിയ കാര്യമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Last Updated : Dec 8, 2020, 12:42 PM IST

ABOUT THE AUTHOR

...view details