കേരളം

kerala

ETV Bharat / state

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 1784.09 ഗ്രാം സ്വർണം പിടികൂടി; ഒരാൾ അറസ്‌റ്റിൽ - ernakulam news

ക്യാപ്‌സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചും ദ്രാവക രൂപത്തിലാക്കി പൊതിഞ്ഞ് പാന്‍റിൽ തുന്നിച്ചേർത്തും കടത്താൻ ശ്രമിച്ച 1784.09 ഗ്രാം സ്വർണം പാലക്കാട് സ്വദേശിയിൽ നിന്ന് പിടികൂടി

gold seized  Cochin International Airport  gold  gold smuggling  സ്വർണ വേട്ട  നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളം  സ്വർണം പിടികൂടി  എറണാകുളം വാർത്തകൾ  ernakulam news
സ്വർണ വേട്ട

By

Published : May 3, 2023, 6:20 PM IST

സ്വർണം പിടികൂടി

എറണാകുളം:നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. യാത്രക്കാരനിൽ നിന്നും 1784.09 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തിൽ പാലക്കാട് സ്വദേശിയായ മുഹമ്മദ് സഹീറിനെ കസ്റ്റംസ് അറസ്റ്റു ചെയ്‌തു. അനധികൃതമായി കടത്തിയ സ്വർണം 84 ലക്ഷം രൂപ വിലമതിക്കുന്നതാണ്.

മലേഷ്യയിൽ നിന്നും എ കെ 039 ഫ്ലൈറ്റിൽ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ സഹീറിനെ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വിശദമായി പരിശോധിച്ചത്. ദേഹപരിശോധനയിൽ 1199.34 ഗ്രാം തൂക്കമുള്ള നാല് ക്യാപ്‌സ്യൂൾ ആകൃതിയിലുള്ള സ്വർണം ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ് ആദ്യം പിടികൂടിയത്. ഇതിനു പുറമെ ഇയാൾ ധരിച്ചിരുന്ന പാന്‍റിന്‍റെ അര ഭാഗത്ത് തുന്നി ചേർത്ത നിലയിൽ കുഴമ്പ് രൂപത്തിലാക്കിയ 584.75 ഗ്രാം സ്വർണവും കണ്ടെടുത്തു.

also read:വീണ്ടും സ്വർണവേട്ട; ശരീരത്തിൽ കെട്ടിയ നിലയിൽ തമിഴ്‌നാട് സ്വദേശിയിൽ നിന്ന് 803.11 ഗ്രാം സ്വർണം പിടികൂടി

ഒരാൾക്ക് പിന്നിൽ ഒരു സംഘമോ: ഒരു യാത്രക്കാരനിൽ നിന്ന് തന്നെ ഇത്ര വലിയ അളവിൽ സ്വർണം കണ്ടെത്തിയ സംഭവത്തിന് പിന്നിൽ വലിയ സ്വർണക്കടത്തു സംഘം ഉണ്ടാകാനാണ് സാധ്യത. പിടിയിലായ യാത്രക്കാരൻ കാരിയർ ആണെന്നാണ് സൂചന. ഈ സ്വർണക്കടത്ത് സംഭവത്തിൽ കസ്റ്റംസ് കേസ് റജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞയാഴ്‌ചയും അനധികൃതമായി കടത്തിയ ഒരു കോടിയിലേറെ വില വരുന്ന സ്വർണം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. അന്ന് പാലക്കാട്, തൃശൂർ സ്വദേശികളായ യാത്രക്കാരാണ് സ്വർണക്കടത്ത് കേസിൽ പിടിയിലായത്. തുടർച്ചയായി കൊച്ചി വിമാനത്താവളം വഴി സ്വർണം കടത്തുന്നതിനിടെ യാത്രക്കാർ പിടിയിലാകുന്നത് കസ്റ്റംസ് ഗൗരവത്തോടെയാണ് കാണുന്നത്.

also read:നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 2 യാത്രക്കാരില്‍ നിന്നും പിടികൂടിയത് രണ്ടര കോടിയോളം വില വരുന്ന സ്വര്‍ണം

വ്യത്യസ്‌ത രീതികളിൽ കണ്ടെത്തി സ്വർണക്കടത്ത്:അതേസമയം സ്വർണക്കടത്ത്‌ സംഘങ്ങൾ ഒരു ഇടവേളയ്‌ക്ക് ശേഷം നെടുമ്പാശ്ശേരി എയർപോർട്ട് കേന്ദ്രീകരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് തുടർച്ചയായി നടത്തുന്ന സ്വർണ വേട്ടകൾ. കസ്റ്റംസിന്‍റെ കണ്ണ്‌ വെട്ടിക്കുന്നതിന് വ്യത്യസ്‌തമായ രീതികളും കടത്ത് സംഘങ്ങൾ പരീക്ഷിക്കുന്നു. സ്വർണം മുക്കിയ തോർത്ത് മുണ്ട്, സ്വർണ പാദുകം, സ്വർണ ബട്ടൻ എന്നിവയും യാത്രക്കാരിൽ നിന്നും കസ്റ്റംസ് പിടികൂടിയിരുന്നു.

പിടിയിലാകുന്നത് കാരിയർ മാത്രം:ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ വരെ ഒളിപ്പിച്ച് കടത്തിയ സ്വർണവും കസ്റ്റംസ് പിടികൂടിയിരുന്നു. എന്നാൽ ഇത്തം സ്വർണക്കടത്തു കേസുകളിൽ കാരിയർ മാത്രമാണ് പിടിയിലാകുന്നത്. കടത്തിന് പിന്നിൽ പ്രവർത്തിച്ചവർ തന്നെ പിഴയടച്ച് ഇവരെ പുറത്ത് എത്തിക്കുകയും ചെയ്യും. ഏപ്രിൽ 30 നാണ് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ദ്രാവക രൂപത്തിലാക്കിയ 2.7 കിലോ സ്വർണം കസ്‌റ്റംസ് പിടികൂടിയത്. സ്വർണക്കടത്തിന് പിന്നിൽ പ്രവർത്തിക്കുന്നവരിലേക്ക് അന്വേഷണമെത്തുന്നില്ലെന്ന വിമർശനവും ശക്തമാണ്.

also read:തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി; പിടിച്ചെടുത്തത് ദ്രാവക രൂപത്തിലാക്കിയ 2.7 കിലോ സ്വര്‍ണം

ABOUT THE AUTHOR

...view details