എറണാകുളം:സംസ്ഥാനത്ത്സ്വർണ വില കുറഞ്ഞു. പവന് 320 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാമിന്‍റെ വില 4735 രൂപയും ഒരു പവൻ സ്വർണ വില 37880 രൂപയുമായി. സ്വർണ വിലയിൽ തുടർച്ചയായ വർധനവിന് ശേഷം ഈ മാസം പതിനേഴ് മുതലാണ് വില കുറഞ്ഞു തുടങ്ങിയത്.
സ്വർണ വില കുറഞ്ഞു; പവന് 320 രൂപയുടെ കുറവ്
സ്വർണ വിലയിൽ തുടർച്ചയായ വർധനവിന് ശേഷം ഈ മാസം പതിനേഴ് മുതലാണ് വില കുറഞ്ഞു തുടങ്ങിയത്.
സ്വർണ വില കുറഞ്ഞു; പവന് 320 രൂപയുടെ കുറവ്
യുക്രൈനിൽ റഷ്യ യുദ്ധം തുടങ്ങിയ ദിവസം മുതൽ സ്വർണ വിപണിയിൽ വില ഉയർന്ന് കൊണ്ടിരിക്കുകയായിരുന്നു. ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരഞ്ഞെടുത്തോടെയാണ് വിലകുതിച്ച് ഉയർന്നത്. നിലവിലെ സാഹചര്യത്തിൽ സ്വർണ വിപണിയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.
ALSO READ:ബസ് ചര്‍ജ് വര്‍ധന; സ്വകാര്യ ബസുടമകളുടെ സമരം ഇന്ന് അര്‍ധരാത്രി മുതല്‍