എറണാകുളം: സ്വർണവില ഇന്ന് വീണ്ടും കൂടി. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണവില കൂടിയത്. യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടി തുടരുന്ന സാഹചര്യത്തിൽ സ്വർണവിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്.
ഇന്ന് ഒരു ഗ്രാം സ്വർണത്തിന്‍റെ വിലയിൽ 40 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാമിന്‍റെ വില 4,770 രൂപയും ഒരു പവന് 38,160 രൂപയുമായി. യുക്രൈനിൽ റഷ്യ യുദ്ധം തുടങ്ങിയ ദിവസം മുതൽ സ്വർണവിപണിയിൽ വില ഉയർന്ന് കൊണ്ടിരിക്കുകയായിരുന്നു. മറ്റു രാജ്യങ്ങൾ നേരിട്ട് യുദ്ധത്തിൽ ഇടപെടില്ലന്ന് വ്യക്തമായതോടെ സ്വർണവിലയിൽ നേരിയ കുറവ് സംഭവിച്ചിരുന്നു.