എറണാകുളം: സംസ്ഥാനത്ത് സ്വർണ വില തുടർച്ചയായ രണ്ടാം ദിവസവും വർധിച്ചു. പവന് 280 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 4935രൂപയും പവൻ 39480 രൂപയുമായി. കഴിഞ്ഞയാഴ്ച തുടർച്ചയായി മൂന്ന് ദിവസം വില വർധിച്ചിരുന്നു.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന - gold rate
ഗ്രാമിന് 4935രൂപയും പവൻ 39480 രൂപയായി. വില വീണ്ടും ഉയരുമെന്ന് വിലയിരുത്തല്‍
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന
സമാനമായ രീതിയിൽ ഈ ആഴ്ചയും വില ഉയരുകയാണ്. പ്രതികൂലമായ ആഗോള സാഹചര്യത്തെ തുടർന്നായിരുന്നു സ്വർണ വില കുതിച്ച് ഉയർന്നത്. ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരെഞ്ഞെടുത്തോടെയാണ് വിലക്കയറ്റമുണ്ടായത്. ചാഞ്ചാട്ടം പ്രകടമാകുന്ന സ്വർണ വിപണയിൽ വീണ്ടും വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
also read:സ്വര്‍ണവില വീണ്ടും താഴ്ന്നു ; പവന് 240 രൂപ കുറഞ്ഞു