കേരളം

kerala

ETV Bharat / state

സ്വര്‍ണം പവന് 800 രൂപ കൂടി; രണ്ട് വര്‍ഷത്തിനിടെ ഇതാദ്യം

പവന് 37,440 രൂപയായി. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4,680രൂപയായി വര്‍ധിച്ചു

gold price  gold price rising in kerala  international gold price reflects in gold price in kerala  കേരളത്തിലെ സ്വര്‍ണ വില  കേരളത്തിലെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില  കേരളത്തിലെ സ്വര്‍ണ വില വിര്‍ധനവിന്‍റെ കാരണം
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു

By

Published : Feb 12, 2022, 10:41 AM IST

കൊച്ചി: സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 800 രൂപയാണ് കൂടിയത്. പവന് 37,440 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 4,680രൂപയാണ്. ഇത്രയും വില വര്‍ധന രണ്ട് വര്‍ഷത്തിനിടെ ആദ്യമാണ്.

റഷ്യ - യുക്രൈന്‍ യുദ്ധ സാധ്യതയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലവര്‍ധനയാണ്, കേരളത്തിലെ സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്. തുടരെ നാല് ദിവസമുണ്ടായ വിലവര്‍ധനവിന് ശേഷം ഇന്നലെ വില വര്‍ധനവുണ്ടായിരുന്നില്ല.

ഫെബ്രുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 35,920 രൂപയായിരുന്നു. മൂന്നാം തീയതി പവന് 160 രൂപ വര്‍ധിച്ച് 36,080 രൂപയായി. പിന്നീട് മാറ്റമില്ലാതെ മൂന്നു ദിവസം ഈ വിലയില്‍ തുടര്‍ന്ന് സ്വര്‍ണം കഴിഞ്ഞ ദിവസം വീണ്ടും വര്‍ധിക്കുകയായിരുന്നു.

ALSO READ:ഇനി സപ്ലൈകോ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനായി വാങ്ങാം...

ABOUT THE AUTHOR

...view details