കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു; ഒരു ഗ്രാമിന് 4,840 രൂപ - കേരളത്തിലെ സ്വര്‍ണവില

റഷ്യ യുക്രൈന്‍ യുദ്ധമാണ് തുടര്‍ച്ചയായുള്ള വര്‍ധനവിന് കാരണം

kerala gold price  gold price and Ukrain Russia war  russia ukrain conflict impacts gold price  കേരളത്തിലെ സ്വര്‍ണവില  സ്വര്‍ണവിലയും റഷ്യ യുക്രൈന്‍ യുദ്ധവും
സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വീണ്ടും വര്‍ധിച്ചു; ഇന്ന് വര്‍ധിച്ചത് ഒരു ഗ്രാമിന് 70 രൂപ

By

Published : Mar 5, 2022, 1:13 PM IST

എറണാകുളം:കേരളത്തില്‍സ്വർണ വില ഇന്ന് വീണ്ടും കൂടി. ഒരു ഗ്രാം സ്വർണത്തിന് 70രൂപ വർധിച്ച് 4,840രൂപയായാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 38,720 രൂപ നല്‍കണം.

സ്വർണ വിലയിൽ തുടർച്ചയായ വർധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടിയാണ് വിലവര്‍ധനവിന് കാരണം. യുദ്ധം വരുത്തി വച്ച സാമ്പത്തിക അനിശ്ചിതത്വത്തിന്‍റെ ഫലമായി നിക്ഷേപകര്‍ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്ന സാഹചര്യത്തിലാണ് സ്വര്‍ണ വില ഉയരുന്നത്

മറ്റു രാജ്യങ്ങൾ നേരിട്ട് യുദ്ധത്തിൽ ഇടപെടില്ലന്ന് വ്യക്തമായതോടെ സ്വർണവിലയിൽ നേരിയ കുറവ് സംഭവിച്ചിരുന്നു. എന്നാൽ യുദ്ധം നീളുന്ന സാഹര്യത്തിലാണ് സ്വർണ വില വീണ്ടും ഉയർന്നുക്കൊണ്ടിരിക്കുന്നത്.

ALSO READ:യുക്രൈൻ അധിനിവേശം; റഷ്യയിലെ പ്രവർത്തനങ്ങൾ നിർത്തി വച്ച് മൈക്രോസോഫ്റ്റ്

ABOUT THE AUTHOR

...view details